മുത്തശ്ശിയെ മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി; വീണ്ടും കമ്പിവടി കൊണ്ട് മുത്തശ്ശിയുടെ തലക്കടിച്ചു, കൊച്ചുമകൻ അറസ്റ്റിൽ

മുത്തശ്ശിയെ മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ കൊച്ചുമകൻ വീണ്ടും മുത്തശ്ശിയെ ആക്രമിച്ചു. കമ്പിവടി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ കടുവുങ്കൽ സ്വദേശി അഖിൽകൃഷ്ണ(26)നെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ അച്ഛന്റെ അമ്മയായ മീനാക്ഷിയമ്മയെ പരിക്കുകളോടെ വള്ളികുന്നത്തെ തോപ്പിൽഭാസി മെമ്മോറിയൽ ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read; ‘പണിയെടുത്തു പ്രതിഫലം തന്നില്ല’, രതീഷ് ബാലകൃഷ്‌ണ പൊതുവാളിനും നിർമാതാക്കൾക്കുമെതിരെ പരാതിയുമായി കോസ്റ്റ്യൂം ഡിസൈനർ

സംഭവസമയത്ത് പ്രതിയും മുത്തശ്ശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മദ്യലഹരിയിൽ മുത്തശ്ശിയെ മർദിച്ച് പരിക്കേൽപ്പിച്ചതിന് മാർച്ച് അഞ്ചിന്‌ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. മീനാക്ഷിയമ്മയെ വീടിനുമുന്നിലും വഴിയിലും വെച്ച് മർദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മീനാക്ഷിയമ്മയെ കൂടാതെ പ്രതിയുടെ അച്ഛന്റെ ജ്യേഷ്ഠസഹോദരനായ മണിയൻപിള്ള(72)യെയും അഖിലും അമ്മയും ചേർന്ന് മർദിച്ചിരുന്നു. ഇതേത്തുടർന്നായിരുന്നു അറസ്റ്റ്.

Also Read; കഥകളി ആദ്യമായി ഹിന്ദിയിൽ അരങ്ങേറി; ആട്ടക്കഥ ദേശീയഭാഷയിലേക്ക് മൊഴിമാറ്റിയത് സംഗീത പൊതുവാൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News