‘വളർത്തു പൂച്ചയെ കാണാനില്ല’, ഇരിങ്ങാലക്കുടയിൽ മുത്തച്ഛനെ വെട്ടിപ്പരിക്കേൽപിച്ച് ആശുപത്രിയിൽ എത്തിച്ച് ചെറുമകൻ

തൃശൂർ ഇരിങ്ങാലക്കുട എടക്കുളത്ത് പേരക്കുട്ടി മുത്തച്ഛനെ വെട്ടി പരിക്കേൽപിച്ചു. എടക്കുളം കോമ്പാത്ത് വീട്ടിൽ 79 വയസ്സുള്ള കേശവനെയാണ് പേരക്കുട്ടിയായ ശ്രീകുമാർ വെട്ടി പരിക്കേൽപിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വീട്ടിലെ വളർത്തു പൂച്ചയെ കാണാത്തിൻ്റെ പേരിലുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തലയ്ക്കും കൈക്കും കാലിലും പരിക്കേറ്റ കേശവനെ ആദ്യം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലെക്കും മാറ്റി.

ALSO READ: കൂൺ കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചു; ഒൻപത് പേർ ചികിത്സയിൽ, കഴിച്ചത് കാട്ടുകൂൺ ആണോയെന്ന് സംശയം; സംഭവം മേഘാലയയിൽ

പരിക്കേറ്റ വൃദ്ധനെ ശ്രീകുമാർ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവം അറിഞ്ഞ് ഇരിങ്ങാലക്കുടയിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സ്ഥലത്തെത്തുകയും ശ്രീകുമാറിനെ തടഞ്ഞു വെച്ച് കാട്ടൂർ പോലീസിന് കൈമാറുകയുമായിരുന്നു. വധശ്രമകേസിൽ ഉൾപെടെ പ്രതിയായ ശ്രീകുമാർ ലഹരിക്ക് അടിമയാണെന്നും പോലിസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News