സി രാജഗോപാലാചാരിയുടെ ചെറുമകൻ ബിജെപിയില്‍ ചേര്‍ന്നു

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവര്‍ണര്‍ ജനറലും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന സി രാജഗോപാലാചാരിയുടെ കൊച്ചുമകനും കോണ്‍ഗ്രസ് നേതാവുമായ സി ആര്‍ കേശവന്‍ ബിജെപിയില്‍ ചേര്‍ന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ കേശവൻ കോൺഗ്രസിലെ പ്രാഥമിക അംഗത്വം രാജി വെച്ചിരുന്നു. പാർട്ടി ഇപ്പോൾ നിലകൊള്ളുന്നതോ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതോ ആയ കാര്യങ്ങളുമായി യോജിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞാണ് സി ആർ കേശവൻ കോൺഗ്രസ് വിട്ടത്.  ദില്ലിയിലെ ബിജെപി ആസ്ഥാനത്തെത്തി കേന്ദ്ര മന്ത്രി വികെ സിംഗിൽ നിന്നുമാണ് അംഗത്വം സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News