നവജാത ശിശുവിന്റെ മരണം; പുറകിലത്തെ വാതില്‍ തുറന്നു കിടന്നു, മുത്തച്ഛന്‍ പറയുന്നത് ഇങ്ങനെ

തിരുവനന്തപുരം പോത്തന്‍കോട് മഞ്ഞമലയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രസവശേഷം കുഞ്ഞിന്റെ അമ്മ സുരിത സ്വന്തം വീട്ടിലായിരുന്നു. അര്‍ധരാത്രി രണ്ടു മണിയോടെയാണ കുട്ടിയെ കാണാതായത്. വീടിന്റെ പുറകുവശത്തെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. വാതിലില്‍ കൊളുത്തില്ലാത്തതിനാല്‍ ഒരു കസേര വച്ചാണ് അടച്ചിരുന്നതെന്നാണ് വീട്ടുകാരുടെ മൊഴി. കുഞ്ഞിന്റെ മുത്തച്ഛന്‍ സുധാകരന്‍ പറയുന്നത് ഇങ്ങനെ

ALSO READ:  നവജാത ശിശു മരിച്ച സംഭവം; അമ്മ കസ്റ്റഡിയില്‍

സുരിത സജി ദമ്പതികളുടെ മകന്‍ ശ്രീദേവിനെ വീടിന് പുറകിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. .വെളുപ്പിനെ മൂന്നരയോടെ കുഞ്ഞിനെ കാണാനില്ലെന്ന് പിതാവ് സജി പോത്തന്‍കോട് പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയാണ് കുട്ടിയെ കിണറ്റിനുള്ളില്‍ കണ്ടെത്തിയത്. കിണറ്റിന്റെ കൈവരിയില്‍ കുഞ്ഞിന്റെ ടൗവല്‍ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ പോലീസ് കഴക്കൂട്ടം ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു.ഫയര്‍ഫോഴ്സ് എത്തിയ പരിശോധനയില്‍ കുട്ടിയെ കണ്ടെത്തി പുറത്തെടുത്തെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു.

ALSO READ: നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവ് സുരിതയെ പോത്തന്‍കോട് പോലീസ് കസ്റ്റഡിയിലെടുത്തു.കൂടുതല്‍ ചോദ്യം ചെയ്യുന്നതിനു വേണ്ടിയാണ് മാതാവിനെ കസ്റ്റഡിയിലെടുത്തതെന്ന് പോത്തന്‍കോട് പോലീസ് പറഞ്ഞു. സുരിതയുടെ വീട്ടില്‍ മാതാവും സഹോദരിയും അവരുടെ കുഞ്ഞുങ്ങളും താമസിക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധനകള്‍ക്കുശേഷമെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പോത്തന്‍കോട് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News