തിരുവനന്തപുരം മൃഗശാലയിലെ കൂട്ടിൽ നിന്ന് പുറത്ത് ചാടിയ രണ്ടു ഹനുമാൻ കുരങ്ങുകളെ തിരികെ കൂട്ടിൽ എത്തിച്ചു

gray langurs tvm zoo

തിരുവനന്തപുരം മൃഗശാലയിലെ കൂട്ടിൽ നിന്ന് പുറത്ത് ചാടിയ രണ്ടു ഹനുമാൻ കുരങ്ങുകളെ തിരികെ കൂട്ടിൽ എത്തിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് കൂട്ടിൽ നിന്ന് മൂന്ന് പെൺ ഹനുമാൻ കുരങ്ങുകൾ പുറത്ത് ചാടിയത്. ഇതിനുശേഷം മൃഗശാല വളപ്പിലെ വലിയ രണ്ടു മരങ്ങൾക്കു മുകളിൽ ഇവർ ഇരിക്കുകയായിരുന്നു. ഇതിൽ രണ്ടു കുരങ്ങുകളെയാണ് തിരികെ കൂട്ടിൽ എത്തിച്ചത്.

Also Read; പോക്സോ കേസിൽ 76 കാരന് 77 വർഷം കഠിന തടവ്; കോട്ടയത്ത് വ്യത്യസ്ത പോക്സോ കേസുകളിൽ പ്രതികളായ 4 പേർക്ക് ശിക്ഷ വിധിച്ച് വിവിധ കോടതികൾ

ഒരു ഹനുമാൻ കുരങ്ങ് ഇപ്പോഴും മരത്തിൽ തുടരുകയാണ്. ഒരു കുരങ്ങിനെ മൃഗശാല ജീവനക്കാർ അതിസാഹസികമായാണ് മരത്തിൽ നിന്ന് താഴെയിറക്കിയത്. ഈ ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. വലിയ ഉയരത്തിൽ ഇരിപ്പുറപ്പിച്ച ഈ കുരങ്ങനെ വാച്ചർമാർ മരത്തിനു മുകളിൽ കയറി പിടിക്കുകയായിരുന്നു. കയറിൽ കെട്ടി വാച്ചർമാർ പരസ്പരം കൈമാറിയാണ് കുരങ്ങിനെ താഴെ എത്തിച്ചത്. മറ്റൊരു കുരങ്ങ് ഭക്ഷണം കഴിക്കാനായി തിരികെ കൂട്ടിലേക്ക് എത്തുകയായിരുന്നു.

Also Read; ഇടുക്കിയിൽ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്

ആകെ നാലു ഹനുമാൻ കുരങ്ങുകളാണ് കൂട്ടിൽ ഉണ്ടായിരുന്നത്. ആൺകുരങ്ങ് ഒഴികെ മൂന്ന് പെൺകുരങ്ങുകളും കൂട്ടിൽ നിന്ന് പുറത്ത് ചാടിയിരുന്നു. മരത്തിൽ ഇരിക്കുന്ന മൂന്നാമത്തെ കുരങ്ങനെ കൂടി അടുത്തദിവസം താഴെ എത്തിക്കാം എന്നാണ് മൃഗശാല അധികൃതരുടെ പ്രതീക്ഷ. മനുഷ്യ സാന്നിധ്യം ഒഴിവാക്കാൻ ഇന്ന് മൃഗശാലയിൽ സന്ദർശകരെ പ്രവേശിപ്പിച്ചിരുന്നില്ല. നാളെ മുതൽ മൃഗശാലയിൽ സന്ദർശകരെ അനുവദിക്കുമെന്ന് മൃഗശാല ഡയറക്ടർ മഞ്ജുളാദേവി പറഞ്ഞു.

News summary; Gray langurs brought back that jumped out of their cage in Thiruvananthapuram Zoo

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News