തിരുവനന്തപുരം മൃഗശാലയിൽ നിന്നു ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ വീണ്ടും കാൺമാനില്ല. കുറച്ചു ദിവസം മുൻപു വരെ പാളയം പബ്ലിക് ലൈബ്രറി പരിസരത്തെ മരത്തിലായിരുന്നു കുരങ്ങിൻ്റെ താമസം. നഗരത്തിൽ തുടർച്ചയായ രണ്ടു ദിവസം ശക്തമായ മഴ പെയ്തതിനു പിന്നാലെയാണു കുരങ്ങിനെ വീണ്ടും കാണാതായത്. മൃഗശാല ജീവനക്കാർ നഗരത്തിന്റെ പലഭാഗത്തായി കുരങ്ങനെ കണ്ടു പിടിക്കാനുള്ള ശ്രമം ഊർജിതമാക്കിയിട്ടുണ്ട്.
Also Read: യുവതിയുടെ മൃതദേഹം വീട്ടിലെ ഫ്രീസറില്‍ ; മഞ്ഞപ്പിത്തം ബാധിച്ചെന്ന് ഭര്‍ത്താവ്, കൊലപാതകമെന്ന് സഹോദരന്‍
ഇതിനിടയിൽ വഴുതക്കാട് താജ് വിവാന്തയുടെ ഭാഗത്തു കണ്ടതായി അധികൃതർ പറഞ്ഞെങ്കിലും ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല.തിരുപ്പതിയിൽ നിന്ന് തിരുവനന്തപുരം മ്യൂസിയത്തിൽ എത്തിച്ച മൃഗങ്ങളെ ക്വാറന്റൈന് ശേഷം ജനങ്ങൾക്ക് കാണാനായി പുറത്തേക്കിറക്കുന്നതിനിടിയിലാണ് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയത്.
ഒരു ജോഡി സിംഹം, ഒരു ജോഡി ഹനുമാൻ കുരങ്ങ്, എമു എന്നിവയെയാണ് തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നും മൃഗശാലാ ഡയറക്ടര്‍ ഉള്‍പ്പെട്ട 13 അംഗ സംഘം തിരുപ്പതിയില്‍നിന്ന് മൃഗങ്ങളെ റോഡുമാര്‍ഗം തിരുവനന്തപുരത്ത് എത്തിച്ചത്. ഇതിൽ പെൺഹനുമാൻ കുരങ്ങാണ് ചാടിപ്പോയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here