‘കൈ’വിട്ടു ജനവിധി; കാലിടറി കോണ്‍ഗ്രസ്

അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍, ബിജെപിയുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചിരിക്കുകയാണ്. അധികാരത്തിലിരുന്ന രണ്ടു സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് പുറത്തേക്ക് പോവുമ്പോള്‍ ഏക ആശ്വാസം തെലങ്കാനയില്‍ ലഭിച്ച തിരിച്ചുവരവ് മാത്രമാണ്. ദേശീയ രാഷ്ട്രീയം ലക്ഷ്യമിട്ട് തെലങ്കാന രാഷ്ട്ര സമിതി എന്ന പ്രാദേശിക പാര്‍ട്ടിയെ ഭാരത് രാഷ്ട്ര സമിതി എന്ന് പുനര്‍നാമകരണം ചെയ്ത് ദേശീയ തലത്തില്‍ അടിസ്ഥാനം ഉറപ്പിക്കാന്‍ ശ്രമിച്ച കെ.ചന്ദ്രശേഖര്‍ റാവുവിന്റെ കാലിടറുന്ന കാഴ്ചയ്ക്കാണ് തെലങ്കാന സാക്ഷ്യം വഹിച്ചിരിക്കുന്നത്.

ALSO READ: ടീസറിൽ മുഴുവൻ അടിയുടെ ഇടിയുടെ പുകിൽ; ‘ഫൈറ്റ് ക്ലബ്’ വിസ്മയിപ്പിക്കുമോ?

ദക്ഷിണേന്ത്യയില്‍ കര്‍ണാടകയ്ക്ക് പിന്നാലെ തെലങ്കാനയിലും തിരിച്ചുപിടിച്ച കോണ്‍ഗ്രസിന് വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഒരു പ്രതീക്ഷ തന്നെയാണ്. എന്നാല്‍ ഹിന്ദു ഹൃദയ ഭൂമിയിലെ പ്രധാനപ്പെട്ട രണ്ടു വലിയ സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ വിജയം കോണ്‍ഗ്രസിന് അപ്രതീക്ഷിതം തന്നെയാണ്. രാജസ്ഥാനില്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ കാറ്റില്‍ പടര്‍ത്തി തുടര്‍ഭരണം നേടുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. ഭരണവിരുദ്ധ വികാരമില്ല, കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ കുറിച്ച് ജനങ്ങള്‍ക്ക് പരാതിയില്ല, മാത്രമല്ല പ്രധാനമന്ത്രി അടക്കമുള്ള ബിജെപി നേതാക്കളുടെ പ്രചാരണത്തില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടില്ലെന്നും അശോക് ഗെഹ്ലോട്ട് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ബിജെപിയുടെ പദ്ധതികള്‍ വിജയിച്ചിരിക്കുകയാണെന്ന് വ്യക്തമാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാതെ പ്രധാനമന്ത്രി താരപ്രചാരകനായി എത്തിയ മധ്യപ്രദേശില്‍ തുടര്‍ഭരണത്തിനൊപ്പം കമല്‍നാഥിനെ പോലുള്ള വമ്പന്‍ നേതാക്കളുടെ പ്രതീക്ഷയ്ക്ക് കനത്ത മങ്ങലാണ് ഏല്‍പ്പിച്ചത്.

ALSO READ: ടീസറിൽ മുഴുവൻ അടിയുടെ ഇടിയുടെ പുകിൽ; ‘ഫൈറ്റ് ക്ലബ്’ വിസ്മയിപ്പിക്കുമോ?

അശോക് ഗെഹ്ലോട്ടിന്റെ ഭരണത്തിനെതിരെ ജനങ്ങളുടെ വികാരം ഉയരില്ലെന്ന് ആത്മവിശ്വാസം കോണ്‍ഗ്രസിനുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തെ തെറ്റു തിരുത്തി വസുന്ധരാരാജേ സിന്ധ്യയെ ഒപ്പം നിര്‍ത്താനും ബിജെപിക്ക് കഴിഞ്ഞു. ഇതും കോണ്‍ഗ്രസിന് തിരിച്ചടിയായി. പാര്‍ട്ടിയില്‍ പിന്തുണയുണ്ടെങ്കിലും ഗെഹലോട്ടിന്റെ ജനപിന്തുണ അനുദിനം കുറഞ്ഞുവരികയായിരുന്നു എന്ന് പുതിയ ജനവിധിയോടെ വ്യക്തമായി. മധ്യപ്രദേശില്‍ അക്ഷരാര്‍ത്ഥത്തില്‍ മോദി തരംഗം തന്നെയായിരുന്നു. ശിവരാജ് സിംഗ് ചൗഹാനായിരുന്നു മുഖ്യമന്ത്രിയെങ്കിലും നരേന്ദ്രമോദി തന്നെയായിരുന്നു മധ്യപ്രദേശിലെ താര പ്രചാരകന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News