ഫ്‌ളാറ്റിന് പുറത്ത് ‘ലുങ്കിയും നൈറ്റിയും’ പാടില്ല; വിചിത്ര സര്‍ക്കുലറുമായി നോയിഡയിലെ അപാര്‍ട്ട്‌മെന്റ് ഉടമകള്‍

താമസക്കാര്‍ ഫ്‌ളാറ്റിന് പുറത്ത് ലുങ്കിയും നൈറ്റിയും ധരിക്കാന്‍ പാടില്ലെന്ന സര്‍ക്കുലര്‍ വിവാദത്തില്‍. ഡല്‍ഹി ഗ്രേറ്റര്‍ നോയിഡയിലെ അപ്പാര്‍ട്ട്‌മെന്റ് ഉടമകളുടെ സംഘടനയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഫ്‌ളാറ്റിന് പുറത്തിറങ്ങുമ്പോള്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കണമെന്നാണ് സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്. ഒരു ദേശീയ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Also read- ബൈക്കപകടത്തില്‍ മരിച്ച ഡി വൈ എഫ് ഐ നേതാവിന്റെ ഭാര്യയും മരിച്ചു

നോയിഡയിലെ ഹിമസാഗര്‍ അപ്പാര്‍ട്ട്‌മെന്റാണ് വിവാദ സര്‍ക്കുലറിന് പിന്നില്‍. ജൂണ്‍ ജൂണ്‍ പത്തിനാണ് ഇവര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. പുറത്തിറങ്ങുമ്പോള്‍ പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും ശ്രദ്ധിക്കണമെന്നും അതിനാല്‍ വീടിനുള്ളില്‍ ഉപയോഗിക്കുന്ന ലുങ്കിയും നൈറ്റിയും ധരിച്ച് ചുറ്റിക്കറങ്ങരുതെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്.

Also Read- തമിഴ്‌നാട്ടില്‍ മുനിസിപ്പാലിറ്റി ജീവനക്കാരനെ പട്ടാപകല്‍ വെട്ടിക്കൊന്നു

പാര്‍ക്കില്‍ യോഗ ചെയ്യാനെത്തുന്നവര്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് ചൂണ്ടിക്കാട്ടി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നിര്‍ദേശം പുറപ്പെടുവിച്ചതെന്ന് അപ്പാര്‍ട്ട്‌മെന്റ് ഉടമകളുടെ സംഘടന പ്രസിഡന്റ് സി.കെ കാല്‍റ പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ലുങ്കി ധരിച്ച് ഒരാള്‍ യോഗ ചെയ്തതിനെ പറ്റി ചില സ്ത്രീകള്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ആദ്യം ആളുകളോട് വാക്കാല്‍ അഭ്യര്‍ത്ഥിക്കുകയും തുടര്‍ന്ന് സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താമസക്കാരില്‍ ചിലര്‍ സര്‍ക്കുലറിനെ അനുകൂലിച്ച് രംഗത്തുവന്നു. എന്നാല്‍ വസ്ത്രധാരണം ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും ഇതില്‍ ആരും ഇടപെടുന്നത് ശരിയല്ലെന്നുമാണ് സര്‍ക്കുലറിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News