ഊണിനൊരുക്കാം സൂപ്പർ ടേസ്റ്റിലൊരു പച്ചമുളക് അച്ചാർ

പച്ചമുളക് ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ..

ആവശ്യ സാധനങ്ങൾ:

1. പച്ചമുളക് – 200 ഗ്രാം (അധികം എരിവ് ഇല്ലാത്തത് )
2. പെരും ജീരകം – 2 1/2 ടേബിൾ സ്പൂൺ
3. നല്ല ജീരകം – 1/2 ടീസ്പൂൺ
4. ഉലുവ – 1/4 ടീസ്പൂൺ
5. വെളുത്ത /കറുത്ത എള്ള് – 1 ടീസ്പൂൺ
6. മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
7. കടുക് – 2 1/4 ടീസ്പൂൺ
8. കായം പൊടി – 1/2 ടീസ്പൂൺ
9. കടുക് എണ്ണ – 100 മില്ലി
10. വിനാഗിരി – 2 അല്ലെങ്കിൽ 3 ടീസ്പൂൺ
11. ഉപ്പ്

ഉണ്ടാക്കുന്ന വിധം:

  • പച്ചമുളക് ഞെട്ട് കളഞ്ഞു നന്നായി കഴുകി ഒട്ടും വെള്ളം ഇല്ലാതെ തുടച്ചെടുക്കുക. നീളത്തിൽ അല്ലെങ്കിൽ വട്ടത്തിൽ ചെറുതാക്കി നുറുക്കി എടുക്കുക.
  • ഒരു ഫ്രൈയിങ് പാനിൽ പെരുംജീരകം, ജീരകം, ഉലുവ എന്നിവ കളർ മാറുന്നതു വരെ വറക്കുക. തീ അണച്ചു കടുക് ചേർത്തു ഒരു മിനിറ്റ് ഇളക്കുക. ചൂടാറിയ ശേഷം മിക്സിയിൽ ഇട്ടു ചെറിയ തരിയോടു കൂടി പൊടിച്ചെടുക്കുക.
  • മഞ്ഞൾ പൊടി, കായം പൊടി എന്നിവ ചേർത്തിളക്കുക. ഇത് നുറുക്കി വച്ച പച്ചമുളകിലേക്കു ചേർക്കുക. അതിലേക്കു ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
  • ഒരു ഫ്രൈയിങ് പാനിൽ കടുക്, എണ്ണ എന്നിവ നന്നായി ചൂടാക്കിയ ശേഷം തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം പച്ചമുളകിലേക്ക് ഒഴിച്ച് ഇളക്കുക. അതിലേക്കു വിനാഗിരി കൂടി ചേർത്തിളക്കാം.
  • കുറച്ച് നേരം തുറന്നു വച്ചതിനു ശേഷം വായു കടക്കാത്ത നല്ല കുപ്പിയിൽ സൂക്ഷിക്കാം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News