70 വർഷത്തിലൊരിക്കൽ മാത്രം ദൃശ്യമാകുന്ന ‘ഗ്രീൻ ഡെവിൾ’ എന്ന ധൂമകേതു ഭൂമിക്കടുത്തെത്താൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം. ‘മദർ ഓഫ് ഡ്രാഗൺസ്’ എന്നും വിളിക്കപ്പെടുന്ന ഈ ധൂമകേതു പച്ചനിറത്തിൽ കാണപ്പെടുന്നതായതുകൊണ്ടാണ് ഗ്രീൻ ഡെവിൾ എന്ന പേരുവന്നത്. ഒരു നഗരത്തിന്റെ വലിപ്പമുള്ള ഈ ധൂമകേതു ഈ വർഷം ഭൂമിക്കരികിലൂടെ കടന്നുപോകും. ചുറ്റുപാടും പച്ചവെളിച്ചം പ്രസരിക്കുന്നതിനാലാണ് അതിനെ ഗ്രീൻ ഡെവിൾ എന്ന് വിളിക്കുന്നത്. അതിൻ്റെ വീതി ഏകദേശം 17 കിലോമീറ്ററാണ്. അതിനുള്ളിൽ ഐസും കല്ലും ഉണ്ടെന്നാണ് കണ്ടെത്തൽ.
69 വർഷങ്ങൾക്ക് ശേഷം ജൂലൈ മാസത്തിൽ ഇത് ബഹിരാകാശത്ത് ദൃശ്യമായതോടെയാണ് ഉടൻ തന്നെ ഭൂമിക്കരികിലൂടെ കടന്നുപോകും എന്ന് മനസിലായത്. സൂര്യനെ ലക്ഷ്യമാക്കിയാണ് ഇത് സഞ്ചരിക്കുന്നതെങ്കിലും ഭൂമിക്കരികിലൂടെ പോകുന്നതോടെ നഗ്നനേത്രം കൊണ്ട് ദൃശ്യമാകും. നിരന്തരം രൂപം മാറിക്കൊണ്ടിരിക്കുന്ന ‘ഗ്രീൻ ഡെവിൾ’ ഓരോ സമയവും ഓരോ രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. മുൻപ് ദൃശ്യമായപ്പോൾ രണ്ട് കൊമ്പുകളുള്ളപോലെ തോന്നിയിരുന്നെങ്കിലും ഇപ്പോൾ കൊമ്പുകൾ അപ്രത്യക്ഷമായിരിക്കുകയാണ്.
2024 മാർച്ച് 9-നാണ് അവസാനമായി ഇതിന്റെ ചിത്രങ്ങൾ പകർത്തിയത്. ഇപ്പോൾ ഈ ധൂമകേതു നമ്മുടെ സൗരയൂഥത്തിൻ്റെ ഉൾഭാഗത്ത് മണിക്കൂറിൽ 64,500 കിലോമീറ്റർ വേഗതയിൽ സൂര്യനു നേരെ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ. 2024 ഏപ്രിൽ 24-ന് ഇത് സൂര്യന്റെ ഏറ്റവും അടുത്തെത്തും. 2024 ജൂൺ 2 ന് ഇത് ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്ന സമയത്താണ് നഗ്നനേത്രങ്ങൾ കൊണ്ട് ഇത് ദൃശ്യമാകുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here