നമ്മള്‍ എപ്പോഴും ഉഴുന്ന് വടയും പരിപ്പുവടയുമൊക്കെയായിരിക്കില്ലേ കഴിക്കാറുള്ളത്. ഇന്ന് ചായയ്ക്ക് വെറൈറ്റി ആയി നല്ല ക്രിസ്പി ചെറുപയര്‍ വട തന്നെ ട്രൈ ചെയ്താലോ ?
ചേരുവകള്‍
1.ചെറുപയര്‍ – മൂന്നു കപ്പ്
2.സവാള ചെറുതായി അരിഞ്ഞത് – ഒരു കപ്പ്
ഇഞ്ചി ചെറുതായി അരിഞ്ഞത് – കാല്‍ കപ്പ്
പച്ചമുളക് – ഒരു വലിയ സ്പൂണ്‍
വറ്റല്‍മുളക് – ഒരു വലിയ സ്പൂണ്‍
കറിവേപ്പില ചെറുതായി അരിഞ്ഞത് – കാല്‍ കപ്പ്
തേങ്ങ ചുരണ്ടിയത് – കാല്‍ കപ്പ്
ഉപ്പ് – പാകത്തിന്
3.മൈദ – പാകത്തിന്
4.എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ചെറുപയര്‍ നന്നായി കഴുകി നാലു മണിക്കൂര്‍ കുതിര്‍ക്കുക.
കുതിര്‍ത്ത ചെറുപയര്‍ വെള്ളം കളഞ്ഞ് മിക്‌സിയില്‍ അരയ്ക്കുക. ഒരുപാട് അരഞ്ഞുപോകരുത്.
ഇതിലേക്ക് രണ്ടാമത്തെ ചേരുവ ചേര്‍ത്ത് നന്നായി തിരുമി യോജിപ്പിക്കുക.
വെള്ളമയം കൂടുതല്‍ ഉണ്ടെങ്കില്‍ പാകത്തിന് മൈദ ചേര്‍ക്കാം.
ചെറിയ ചെറിയ ഉരുളകളാക്കി വടയുടെ ആകൃതിയിലാക്കി ചൂടായ എണ്ണയില്‍ വറുത്ത് കോരുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here