ചിക്കന്‍ കൊണ്ട് ഗംഭീരമായ ഗ്രീന്‍ ഗ്രേവി തയ്യാറാക്കിയാലോ, ചപ്പാത്തിക്കൊപ്പം അടിപൊളി!

ഇന്ന് ഡിന്നറിന് ചിക്കന്‍ കൊണ്ട് വ്യത്യസ്തമായ ഗ്രീന്‍ ഗ്രേവി തയ്യാറാക്കിയാലോ. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം

ആവശ്യമായ ചേരുവകള്‍

ചിക്കന്‍- 500 ഗ്രാം
സവാള വലുതായി മുറിച്ചത്- ഒന്ന്
ഇഞ്ചി- ഒരു കഷണം
വെളുത്തുള്ളി- പത്ത് അല്ലി
പച്ചമുളക് വലുത്- നാലെണ്ണം
മല്ലിയില- 50 ഗ്രാം
കുരുമുളക് പൊടിച്ചത്- ഒരു ടേബിള്‍ സ്പൂണ്‍
ഗരംമസാലപ്പൊടി- ഒന്നരടീസ്പൂണ്‍
ചെറുനാരങ്ങാ നീര്- രണ്ട് ടേബില്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
തൈര്- മൂന്ന് കപ്പ്
വെണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍
ഫ്രഷ് ക്രീം- നാല് ടേബിള്‍ സ്പൂണ്‍
എണ്ണ- നാല് ടേബിള്‍ സ്പൂണ്‍
കസൂരി മേത്തി- ഒന്നര ടീസ്പൂണ്‍

ALSO READ:നിസ്സാരനല്ല ഇഞ്ചി; അറിയാം ആരോഗ്യരഹസ്യങ്ങള്‍

തയ്യാറാക്കുന്ന വിധം

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മല്ലിയില, സവാള എന്നിവ മിക്സിയില്‍ അരച്ചെടുക്കുക. ഒരു പാത്രത്തില്‍ ചിക്കനിട്ട് അതിലേക്ക് കുരുമുളക്, ഗരംമസാലപ്പൊടി, തൈര്, ഫ്രഷ്‌ക്രീം, കസൂരി മേത്തി, അരച്ച മസാല, ചെറുനാരങ്ങാനീര്, വെണ്ണ, ഉപ്പ്, എന്നിവ ചേര്‍ത്ത് യോജിപ്പിച്ച് ചിക്കനില്‍ ചേരുവകള്‍ നന്നായി പിടിക്കുന്നതുവരെ ഇളക്കി രണ്ട് മണിക്കൂര്‍ വെയ്ക്കണം. പാനില്‍ എണ്ണയൊഴിച്ച് ചിക്കന്‍ ചെറുതീയില്‍ ഫ്രൈ ചെയ്തെടുക്കുക, ശേഷം പാത്രത്തില്‍ ബാക്കിയുള്ള മസാല അങ്ങനെ മാറ്റിവെയ്ക്കാം. ചിക്കന്‍ കുറച്ച് നിറം മാറുമ്പോള്‍ മാറ്റി വെച്ച മസാല അതിലേക്ക് ചേര്‍ക്കുക. തുടര്‍ന്ന് കാല്‍ കപ്പ് വെള്ളമൊഴിച്ച് മൂടി ഇരുപത് മിനിട്ട് വേവിക്കുക. ഗ്രീന്‍ ഗ്രേവി തയ്യാര്‍.

ALSO READ:കേടാകാതെയും വാടാതെയും ഒരുമാസം വരെ മല്ലിയില വീട്ടില്‍ സൂക്ഷിക്കാം; എങ്ങനെയെന്നല്ലേ ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News