പുട്ടിനും ദോശയ്ക്കും അപ്പത്തിനും ഒക്കെ ഒരുപോലെ കഴിക്കാവുന്ന ഒരു അടിപൊളി കറിയാണ് ഗ്രീൻ പീസ് കറി. പല രീതിയിൽ ഗ്രീൻപീസ് കരി ഉണ്ടാക്കാം. കുഴമ്പ് പരിവത്തിലും കറിയുടെ രൂപത്തിലുമൊക്കെ ഉണ്ടാക്കാവുന്നതാണ്. നല്ല പച്ചക്കറികൾ ഒക്കെ ഇട്ട നല്ല അടിപൊളി ഗ്രീൻ പീസ് കറി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യ സാധനങ്ങൾ:
1. ഗ്രീൻ പീസ് – 1കപ്പ്
2. കാരറ്റ് – 1 കപ്പ്
3. ഉരുളക്കിഴങ്ങ് – 1 കപ്പ്
4. പച്ചമുളക് – 3 എണ്ണം
5. സവാള – 1 എണ്ണം
6. ഇഞ്ചി പൊടിയായി അരിഞ്ഞത് – 1 ടീസ്പൂൺ
7. പട്ട – ചെറിയ കഷ്ണം
8. ഗ്രാമ്പൂ – 3 എണ്ണം
9. ഏലയ്ക്ക – 3 എണ്ണം
10. മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
11. കുരുമുളക് പൊടി – 1/2 ടീസ്പൂൺ
12. ഗരം മസാല – 1/2 ടീസ്പൂൺ
13. പെരുംജീരകപ്പൊടി – 1/4 ടീസ്പൂൺ
14. കറിവേപ്പില
15. വെളിച്ചെണ്ണ – 4 ടീസ്പൂൺ
16. ഉപ്പ് – ആവശ്യത്തിന്
Also read:ബ്രേക്ക് ഫാസ്റ്റിന് ദോശയും ഇഡലിയും കഴിച്ച് മടുത്തോ? എങ്കിൽ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ
ഉണ്ടാക്കുന്ന വിധം :
ഗ്രീൻ പീസ് ഒരു 8 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ശേഷം ഒരു പ്രഷർ കുക്കറിൽ പീസ്, കാരറ്റ്, ഉരുളക്കിഴങ്ങ്, കറിവേപ്പില, ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ഇട്ട് കഷ്ണത്തിന് ഒപ്പം വെള്ളവും ഒഴിച്ച് നന്നായി വേവിച്ചെടുക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കിയ ശേഷം അതിലേക്ക് കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ വഴറ്റുക. അതിലേക്ക് അരിഞ്ഞ ഇഞ്ചി ഇട്ട് ഒന്ന് വഴറ്റുക. അതിനുശേഷം സവാള, പച്ചമുളക് എന്നിവ കുറച്ച് ഉപ്പും ചേർത്ത് നന്നായി വഴറ്റുക.
അതിലേക്ക് മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവ ഇട്ട് ഇളക്കിയ ശേഷം വേവിച്ച പീസ് ഇട്ട് കൊടുക്കുക. അതിലേക്ക് ഗരം മസാല, പെരുംജീരകം പൊടിച്ചത് ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് നന്നായി തിളപ്പിക്കുക. ഒന്ന് കുറുകി വന്നാൽ കറിവേപ്പിലയും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ഒഴിച്ച് ഇളക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here