ഉച്ചയ്ക്ക് ഊണിന് കിടിലൻ കുരുമുളക് ചമ്മന്തി ആയാലോ?

കുരുമുളകിന് ഔഷധഗുണം ഏറെയാണ്. നമ്മൾ മലയാളികൾ ഒരു പനി വന്നാലോ ചുമ വന്നാലോ ഒക്കെ ആദ്യം ആശ്രയിക്കുക കുരുമുളകിലാണ്. നാടൻ വൈദ്യമരുന്നായാണ് നമ്മൾ കുരുമുളകിനെ കണക്കാക്കുന്നത്. കുരുമുളക് ചേർക്കുന്ന ഭക്ഷണത്തിന് പ്രത്യേക രുചിയാണ്. നോൺ വെജ് വിഭവങ്ങളിലും വെജ് വിഭവങ്ങളിലും കുരുമുളക് ചേർക്കാറുണ്ട്. കുരുമുളക് അത്രയും ഇഷ്ടപ്പെടുന്നവർക്കായി ഇതാ ഒരു കിടിലൻ കുരുമുളക് ചമ്മന്തി. എങ്ങനെ കുരുമുളക് ചമ്മന്തി ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ:
തേങ്ങ ചിരകിയത്- ഒരു കപ്പ്
പച്ച കുരുമുളക്- രണ്ട് തിരി
ജാതിപത്രി- ഒരു ചെറിയ കഷ്ണം
ഇഞ്ചി- ഒരു ചെറിയ കഷ്ണം
ചെറിയുള്ളി- ആറ് എണ്ണം
വെളുത്തുള്ളി- മൂന്ന് അല്ലി
ചെറു നാരകത്തിന്റെ ഇല- ഒന്ന്
കറിവേപ്പില- ഒരു തണ്ട്
വാളൻ പുളി- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്

Also read:അച്ചാർ പ്രേമികളെ…ഈ വെറൈറ്റി ഐറ്റം ഒന്ന് പരീക്ഷിച്ച് നോക്കൂ…!

ഉണ്ടാക്കുന്ന വിധം:
മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം ചേർത്ത് വെള്ളം ചേർത്ത് അരച്ചെടുക്കാം. മിക്സിയിൽ ആണ് അരയ്ക്കുന്നതെങ്കിൽ അടർത്തിയ കുരുമുളകും, ഇഞ്ചിയും, ജാതിപത്രിയും, ഇലകളും നന്നായൊന്ന് അരച്ചതിലേക്ക് മറ്റു ചേരുവകൾ ചേർത്ത് അരയ്ക്കുന്നതായിരിക്കും ഉത്തമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News