പത്തോളം ‘വെറൈറ്റി’ പോളിംഗ് ബൂത്തുകള്‍, കൈയ്യടിച്ച് ജനം; വീഡിയോ വൈറല്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് തിരക്കുകള്‍ പുരോഗമിക്കുമ്പോള്‍, സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുന്നത് ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സഹോ പങ്കുവച്ച ഒരു വീഡിയോയാണ് . തമിഴ്‌നാട്ടിലെ തിരുപാത്തൂര് ജില്ലയില്‍ നിന്നുള്ള ഹരിത പോളിംഗ് ബൂത്തിന്റെ വീഡിയോയാണ് അവര്‍ പങ്കുവച്ചത്. ഓലയും മുളയിലകളും കൊണ്ടൊരുക്കിയ പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് ഉടനീളം സജ്ജീകരിച്ചത്. ഇത്തരത്തിലുള്ള പത്തു ബൂത്തുകളാണ് ഉണ്ടായിരുന്നത്.

ALSO READ: 60 വയസുകാരിയെ കൊന്ന് വീടിനുപിന്നിൽ കുഴിച്ചിട്ടു; സഹോദരൻ പൊലീസ് കസ്റ്റഡിയിൽ, സംഭവം ആലപ്പുഴയിൽ

പോളിംഗ് ബൂത്തുകളുടെ വാതിലുകളില്‍ വാഴയിലകളും പനയോലകളും ഉപയോഗിച്ചാണ് നിര്‍മിച്ചത്. ചിഹ്നങ്ങളും മറ്റും തുണി ബാനറുകളിലാണ് ഉണ്ടാക്കിയത്. കടുത്ത ചൂടില്‍ ഇത്തരം പോളിംഗ് ബൂത്തുകള്‍ അനിവാര്യമാണെന്നാണ് സോഷ്യല്‍ മീഡിയയും അഭിപ്രായപ്പെടുന്നത്. മാത്രമല്ല പ്ലാസ്റ്റിക്കിനെ പൂര്‍ണമായി ഒഴിവാക്കിയാണ് ഇവ സജ്ജീകരിച്ചതും. സംസ്ഥാനത്തെ ക്ലൈമറ്റ് ചെയ്ഞ്ച് മിഷന്റെ കീഴില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

ALSO READ: ‘എനിക്ക് ആരുടേയും പിച്ച വേണ്ട’, വ്യാജ വാർത്ത ചെയ്യാൻ വന്ന ആ മലയാളി മാധ്യമപ്രവർത്തകന് വിദ്യ ബാലൻ നൽകിയ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk