പെട്രോൾ, ഡീസൽ വാഹനങ്ങളില്ലാത്ത റോഡുകൾ യാഥാർഥ്യമാകുകയാണ്. അതിന്റെ ആദ്യ പടി ചവിട്ടിയിരിക്കുകയാണ് നോർവേ. 2025 അവസാനത്തോടെ സീറോ എമിഷൻ (ഇലക്‌ട്രിക് അല്ലെങ്കിൽ ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന) വാഹനങ്ങൾ മാത്രം വിൽക്കപ്പെടുന്ന ആദ്യ രാജ്യമായി മാറുകയാണ് നോർവേ. ഹരിത ഭാവിയിലേക്കുള്ള ലക്ഷ്യത്തിന്റെ വളരെ അടുത്തെത്തിയിരിക്കുകയാണ് നോർവേ.
എന്നാൽ ഇത്തരത്തിൽ ലോകത്തിലെ നിരത്തുകളിൽ മുഴുവനായി സീറോ എമിഷൻ വാഹനങ്ങളെത്തിക്കാൻ ലോകത്തിന് സാധ്യമാകുമോ എന്നത് ഒരു ചോദ്യമാണ് അക്കാര്യത്തിലേക്ക് നിലവിലെ ലോക സാഹചര്യങ്ങളെ മുൻനിർത്തി പരിശോധിക്കുകയാണ് ഈ ലേഖനത്തിൽ.
Also Read: മജസ്റ്റർ ഫുൾ -സൈസ് എസ്‌യുവി ഇന്ത്യയിൽ പുറത്തിറക്കി എംജി മോട്ടോർ
നോർവേയിൽ വിൽക്കപ്പെടുന്ന ഓരോ 100 കാറുകളിലും ഏകദേശം 90 കാറുകൾ ഇലക്ട്രിക് കാറുകൾ ആണ്. ഇത്രയധികം ഇലക്ട്രിക്ക് കാറുകൾ വിൽക്കപ്പെടുന്നുണ്ടെങ്കിലും, നിരത്തിൽ പൂർണമായും സീറോ എമിഷൻ വാഹനങ്ങൾ എത്തിക്കുന്നതിൽ നോർവേക്ക് ചില വെല്ലുവിളികൾ മറികടക്കേണ്ടതുണ്ട്.
കഴിഞ്ഞ വർഷം വിറ്റുപോയ നോർവേയിലെ ഏറ്റവും മികച്ച പത്ത് സീറോ എമിഷൻ കാറുകളിൽ, ചെറിയ നോൺ-എസ്‌യുവി വാഹനങ്ങളൊന്നുമില്ല. ഇത്തരത്തിൽ വലിയ കാറുകൾ മാത്രം വിറ്റ് നോർവേയ്ക്കും മറ്റ് രാജ്യങ്ങൾക്കും നിരത്തുകളിലെ മലിനീകരണം അവസാനിപ്പിക്കാൻ സാധിക്കുമോ എന്നതും ഒരു ചോദ്യം തന്നെയാണ്.
Also read: പറന്നു പറന്നു പറന്ന് ചെല്ലാൻ ഇനി പറക്കും ടാക്സി ഇന്ത്യയിലും
അതായത് സാധാരണക്കാർക്ക് താങ്ങാവുന്നതായ രീതിയിൽ ഇപ്പോഴും ഇലക്ട്രിക്ക് വാഹനങ്ങൾ ലഭ്യമായിട്ടില്ല. ചെറുതും താങ്ങാനാവുന്നതുമായ ഇലക്ട്രിക് കാറുകൾ ഈ സെഗ്മെന്റിൽ വിപണിയിലെത്തുകയാണെങ്കിൽ അത് ലോകത്തിന്റെ നിരത്തുകളെ മലിനീകരണ മുക്തമാക്കാനുള്ള പരിശ്രമത്തിലേക്ക് ഒരു ചുവടുവെയ്പ് കൂടിയാകും.
ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങുന്നതിനായി നൽകുന്ന ഇളവുകൾ പരിശോധിക്കാം.
നോർവേയിൽ സബ്‌സിഡികളും ഇൻസെൻ്റീവുകളും ഇലക്ട്രിക് കാറിന്റെ വില പെട്രോൾ, ഡീസൽ കാറുകളുടേതിന് അനുസൃതമായോ അതിൽ താഴെയോ എത്തിക്കുന്നു പർച്ചേസ് ടാക്‌സ്, വാറ്റ് എന്നിവയിലും ഇലക്ട്രിക്ക് കാർ വാങ്ങുന്നവർക്ക് ഇളവ് നോർവേ നൽകുന്നുണ്ട്. എന്നാൽ ഇതേ രീതിയിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് സബ്സിഡി നൽകാൻ മറ്റ് രാജ്യങ്ങൾക്ക് സാധിക്കുമോ എന്നത് ചോദ്യമാണ്.
ഇലക്ട്രിക് കാർ വാങ്ങുന്നതിനുള്ള ചെലവ് കുറയ്ക്കാൻ സഹായിച്ച സർക്കാർ പദ്ധതികൾ യു കെ നിർത്തലാക്കിയിരുന്നു. അയർലണ്ടിൽ ഇലക്ട്രിക് കാർ വാങ്ങാൻ കഴിയുന്ന സമ്പന്നരായ വിഭാഗത്തിനാണ് ഇത്തരത്തിലുള്ള ഇളവുകൾ ലഭിക്കുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്.
ലണ്ടൻ പോലുള്ള നഗരങ്ങളിൽ, മലിനീകരണം കുറഞ്ഞ മേഖലകളിൽ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് പിഴ ചുമത്തുന്നത് ഹരിത ലോകം സമ്പന്നർക്ക് വേണ്ടിയുള്ളതാണോ എന്ന ചോദ്യം ഉയർത്തുന്നുണ്ട്. ഒരു ഇവി വാങ്ങാൻ സാമ്പത്തിക ശേഷി ഇല്ലെങ്കിൽ, നഗര കേന്ദ്രങ്ങളിൽ വാഹനമോടിക്കുന്നതിനോ പാർക്ക് ചെയ്യുന്നതിനോ നിങ്ങൾക്ക് അവകാശമില്ല എന്ന് പറയുന്നത് ഹരിത ലോകത്തേക്ക് എത്താൻ വേണ്ടി ഒരു വിഭാഗത്തെ അടിച്ചമർത്തുന്നതിന് തുല്യമാണ്.
കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലേക്ക് ലോകത്തിന് എത്തുന്നതിനായി വിജയകരമായ ഒരു ഹരിത പരിവർത്തനത്തിൽ കൂടുതൽ കാർ ഷെയർ സ്കീമുകൾ, പൊതുഗതാഗതത്തിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനം, നടത്തം, സൈക്ലിംഗ് തുടങ്ങിയ സജീവമായ യാത്രകൾ എന്നിവ ഉൾപ്പെട്ടിരിക്കണം മാത്രമല്ല അത് ലോകത്തെ എല്ലാ മനുഷ്യരേയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതുമായിരിക്കണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here