ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന ജാതക ദോഷം മാറുന്നതിന് ഷാരോണിനെ രഹസ്യമായി വിവാഹം ചെയ്തുവെന്ന വാദങ്ങള്‍ ഗ്രീഷ്മ ആദ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ അതിന് വ്യക്തമായ തെളിവുകളൊന്നും തന്നെ പൊലീസിന് ലഭിച്ചിരുന്നില്ല. പകരം മറ്റൊരു വിവാഹം കഴിക്കാനും കാമുകനെ ഒഴിവാക്കാനും ഗ്രീഷ്മ നടത്തിയ ശ്രമം എന്ന നിഗമനമായിരുന്നു പൊലീസിന്റേത്.
ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചിരിക്കുന്നു. 2022 ഒക്ടോബര്‍ പതിനാലിനാണ് ഷാരോണ്‍ രാജ് കൊല്ലപ്പെട്ടത്. പട്ടാളക്കാരനെ കല്ല്യാണം കഴിക്കുക എന്ന ലക്ഷ്യത്തോടെ കോളേജ് വിദ്യാര്‍ത്ഥിനിയായ ഗ്രീഷ്മ കാമുകനെ ഒഴിവാക്കാന്‍ വേണ്ടി കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കുകയായിരുന്നു. ഗ്രീഷ്മ നല്കിയ കഷായം കുടിച്ച കാമുകന് ഷാരോണ്‍ രാജ് ദിവസങ്ങള്‍ക്ക് ശേഷം മരണപ്പെട്ടു.
വര്‍ഷങ്ങളായി ഷാരോണും ഗ്രീഷ്മയും അടുപ്പത്തിലായിരുന്നു. ഒരു സൈനികനുമായി വിവാഹം നിശ്ചയിച്ചതോടെ, ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ആദ്യം ജൂസ് ചലഞ്ച് നടത്തി, പാരസെറ്റാമോള്‍ കലര്‍ത്തിയ ജൂസ് ഷാരോണിനെ കുടിപ്പിച്ചു. എന്നാല്‍ ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോണ്‍ രക്ഷപ്പെട്ടു.
Also Read : ഷാരോണും ഗ്രീഷ്മയും പ്രണയത്തിലായത് ഒരുമിച്ചുള്ള ബസ് യാത്രയിൽ
പിന്നീടാണ് പളുകിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊടുത്തത്. ഇതേത്തുടര്‍ന്ന് ശാരീരിക അവശത നേരിട്ട ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 11 ദിവസത്തിനു ശേഷം മരിച്ചു. ഫൊറന്‍സിക് ഡോക്ടര്‍ പ്രത്യേക അന്വേഷണ സംഘത്തിന് നല്കിയ ശാസ്ത്രീയ തെളിവുകളാണ് കേസില്‍ നിര്‍ണായകമായത്. 2023 ജനുവരി 25 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
തുടര്‍ന്ന് പൊലീസിന്റെ അന്വേഷണ മികവ് ഒപ്പം ഷാരോണിന്റെ കുടുംബം നടത്തിയ പോരാട്ടം. ഒടുവില്‍ ഗ്രീഷ്മയും, സഹായിച്ച അമ്മ സിന്ധുവും അമ്മാവനായ നിര്‍മ്മലകുമാരന്‍ നായരും അറസ്റ്റിലായി. വിചാരണ വേളയില്‍ പ്രതികള്‍ക്കെതിരെ 95 സാക്ഷികളെ വിസ്തരിച്ചു. കൂടാതെ 323 രേഖകളും, 51 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here