‘ഇസ മമ്മൂട്ടിയെ വരെ തോൽപ്പിച്ചു’; വീഡിയോ പങ്ക് വെച്ച് കുഞ്ചാക്കോബോബൻ

കഴിഞ്ഞദിവസമായിരുന്നു മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനം. നിരവധി പേരാണ് താരത്തിന് ആശംസകളുമായെത്തിയത്. അക്കൂട്ടത്തിൽ നടൻ കുഞ്ചാക്കോ ബോബൻ തന്റെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ആശംസാ വീഡിയോ ശ്രദ്ധേയമാവുകയാണ്. മമ്മൂട്ടി, കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്ക്, നടനും സംവിധായകനുമായ രമേഷ് പിഷാരടി എന്നിവരാണ് വിഡിയോയിൽ ഉള്ളത്. എന്റെ കുഞ്ഞിനൊപ്പം മെ​ഗാ കിഡ് മമ്മൂക്ക എന്നാണ് പിറന്നാളാശംസകൾ നേർന്നുകൊണ്ട് കുഞ്ചാക്കോബോബൻ വീഡിയോക്കൊപ്പംകുറിച്ചത്.

also read :സംസ്ഥാനത്ത് നാല് ദിവസം കനത്ത മഴ; അലർട്ടുകൾ പ്രഖ്യാപിച്ചു

മമ്മൂട്ടിയുമായി പഞ്ച​ഗുസ്തിയിൽ ഏർപ്പെടുന്ന ഇസഹാക്കിനെയാണ് വീഡിയോയിൽ കാണുന്നത് . ഇസഹാക്ക് മമ്മൂട്ടിയുടെ അടുത്തേക്ക് ഓടിവരികയും പിന്നീട് പഞ്ച​ഗുസ്തിയിലേർപ്പെടുകയും ചെയ്യുന്നതാണ് വീഡിയോയിൽ. മമ്മൂട്ടിയും അവന്റെ കുസൃതിക്കൊപ്പം ഒരു മടിയും കൂടാതെ നിൽക്കുന്നുണ്ട്. പഞ്ചഗുസ്തിയിൽ ഇസഹാഖിനോട് തോറ്റുകൊടുത്ത ശേഷം കുഞ്ഞിനെ മമ്മൂട്ടി കയ്യടിച്ചു പ്രോത്സാഹിപ്പിക്കുതും വീഡിയോയിലുണ്ട്.

also read :പൊലീസ് ജീവിതത്തിൻ്റെ യഥാർത്ഥ നേർക്കാഴ്ചകളുമായി ആക്ഷൻ ഹീറോ ബിജു2

‘ഇസ മമ്മൂട്ടിയെ വരെ തോൽപ്പിച്ചു, ജനറേഷൻ ഏത് ആയാലും ഹീറോ എന്നും മമ്മൂക്ക മാത്രം, തോൽപ്പിച്ചല്ലോ കൊച്ചു മിടുക്കൻ എന്നെല്ലാം നീളുന്നു വിഡിയോയ്ക്കുള്ള കമന്റുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News