ബാംഗ്ലൂർ നഗരത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പ്രതികളിൽ ഒരാളുടെ വീട്ടിൽ നിന്ന് 4 ഗ്രനെയ്ഡുകൾ പിടിച്ചെടുത്തു. സുൽത്താൻ പാലായിൽ നിന്ന് ബുധനാഴ്ച പിടിയിലായ 5 അംഗ സംഘത്തിലെ ഷാഹിദ് തബ്രെസിന്റെ കൊടിഹള്ളിയിലെ വീട്ടിൽ നടത്തിയ പരിശോധനയിലായിരുന്നു ബാംഗ്ലൂർ സെൻട്രൽ ക്രൈംബ്രാഞ്ച് ഗ്രനെയ്ഡുകൾ കണ്ടെത്തിയത്. ഗ്രനെയ്ഡുകൾ അലമാരയിലെ രഹസ്യ അറയിലായിരുന്നു. 4 സ്ഥലത്ത് സ്ഫോടനം നടത്താനുള്ള നീക്കത്തിനിടെയായിരുന്നു ഇവർ പിടിയിലായത്.
ALSO READ: മണിപ്പൂരില്‍ കുകി യുവാവിന്‍റെ തല വെട്ടിമാറ്റി മതിലില്‍ വച്ചു, ക്രൂരതകള്‍ അവസാനിക്കുന്നില്ല
ചൊവ്വാഴ്ച രാത്രി ഭീകരരെന്ന് സംശയിക്കുന്ന അഞ്ച് പേരെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായവരിൽ നിന്ന് 7 തോക്കുകളും 45 വെടിയുണ്ടകളും അടക്കം വൻ ആയുധശേഖരം പിടിച്ചെടുത്തിരുന്നു.പ്രതികളായ സയ്യിദ് സുഹേൽ ഖാൻ,സയ്യിദ് മുദസീർ പാഷ , മുഹമ്മദ് ഉമർ ജാഹിദ് തബ്രീസ്, മുഹമ്മദ് ഫിസൽ റബ്ബാനി എന്നിവർക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഈ ബെംഗളൂരു സ്വദേശികൾ ഓട്ടോറിക്ഷാ ഡ്രൈവർമാരായും മെക്കാനിക്കുകളായും ജോലി ചെയ്തിരുന്നു. കർശനമായ യുഎപിഎ പ്രകാരമുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലാണ് ഇവരെ ഹാജരാക്കിയത്. പ്രതികളെ 15 ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
ALSO READ: രാഹുലിന് പദവി തിരികെ ലഭിക്കുമോ? ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ബംഗളുർ സ്ഫോടനക്കേസിൽ അറസ്റ്റിലായ തടിയന്റവിട നസീറിന്റെ കൂട്ടാളികളാണ് ഇവർ. മുഖ്യ സൂത്രധാരനായ മുഹമ്മദ് ജുനൈദ് അഫ്ഗാനിസ്ഥാനിൽ ആണെന്നാണ് സൂചന.നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്.കൊലക്കേസിൽ പാരപ്പന അഗ്രഹാര ജയിൽ വെച്ചായിരുന്നു നസീറുമായി ഇവർ പരിചയത്തിലായത്. കേസ് എൻ ഐ എ ക്ക് വിടണമെന്ന ആവശ്യം കർണാടകം സർക്കാർ തള്ളി. ആയുധങ്ങളുടെ ഉറവിടം ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ ലക്ഷ്യമിട്ട് ചോദ്യം ചെയ്യൽ നടക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗ്രനെയ്ഡുകൾ കണ്ടെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here