പലസ്തീന്‍, അഫ്ഗാന്‍ വനിതകളെ പ്രസംഗിക്കാന്‍ ക്ഷണിച്ചു; ഗ്രേറ്റ തുന്‍ബര്‍ഗിന്റെ മൈക്ക് തട്ടിപ്പറിച്ചു

നെതര്‍ലെന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നടന്ന പരിസ്ഥിതിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്ന പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗിന്റെ മൈക്ക് തട്ടിപ്പറിച്ച് പ്രസംഗം തടസപ്പെടുത്തി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ‘മാര്‍ച്ച് ഫോര്‍ ക്ലൈമറ്റ് ആന്‍ഡ് ജസ്റ്റിസ്’ എന്ന പരിപാടിയില്‍ സംസാരിക്കാനായി അഫ്ഗാന്‍, പലസ്തീന്‍ വനിതകളെ ഗ്രേറ്റ ക്ഷണിച്ചിരുന്നു. പിന്നാലെ ഇവര്‍ വേദിയിലെത്തി സംസാരിച്ചു.

ALSO READ: ചാരിറ്റി വീഡിയോയുടെ പേരിലും ഓൺലൈൻ തട്ടിപ്പ്

തുടര്‍ന്ന് ഗ്രേറ്റ തന്റെ പ്രസംഗം ആരംഭിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഒരാള്‍ ഗ്രേറ്റയുടെ കൈയില്‍ നിന്നും തട്ടിയെടുത്ത് ഞാനിവിടെ പരിസ്ഥിതിയെ കുറിച്ച് കേള്‍ക്കാനാണ് വന്നത് അല്ലാതെ ആരുടെയും രാഷ്ട്രീയ കാഴ്ചപ്പാട് അറിയാനല്ലെന്ന് അതേ മൈക്കിലൂടെ പറഞ്ഞത്.

ALSO READ:  കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി: തരൂരിനെ ചൊല്ലി തര്‍ക്കം

പക്ഷേ മൈക്ക് തിരികെ വാങ്ങിയ ഗ്രേറ്റ അപരിചിതനോട് ശാന്തനാകാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് അധിനിവേശ പ്രദേശങ്ങളില്‍ ഒരിക്കലും നീതി ഉണ്ടാകില്ലെന്നവര്‍ പറഞ്ഞു. ഗ്രേറ്റയുടെ പ്രസംഗം തടഞ്ഞയാളുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പരിസ്ഥിതിക്ക് വേണ്ടിയുള്ള പ്രസ്ഥാനമെന്ന നിലയില്‍ അടിച്ചമര്‍ത്തപ്പെടുന്നവരുടെയും സ്വാതന്ത്രത്തിനും നീതിക്കും വേണ്ടി പോരാടുന്നവരുടെയും വാക്കുകള്‍ നമുക്ക് കേള്‍ക്കേണ്ടതായുണ്ട് എന്നു പറഞ്ഞാണ് ഗ്രെറ്റ ഫലസ്തീന്‍, അഫ്ഗാന്‍ സ്ത്രീകളെ സംസാരിക്കാന്‍ ക്ഷണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News