‘വണ്ടി ഓടിച്ചിരുന്നവരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ പിഴവ്’; തൃശൂര്‍ നാട്ടികയിലെ അപകടത്തില്‍ മന്ത്രി കെ രാജന്‍

krajan

തൃശൂർ നാട്ടികയിൽ ഉണ്ടായ അപകടം ഏറെ നിർഭാഗ്യകരമായ സംഭവമെന്ന് മന്ത്രി കെ രാജൻ. അതിവേഗം അലക്ഷ്യമായി ഓടിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവം അറിഞ്ഞ ഉടൻ കമ്മീഷ്ണറെയും കലക്ടറെയും ബന്ധപ്പെട്ടു എന്നും മന്ത്രി പറഞ്ഞു. അപകടം വിശദമായി അന്വേഷിച്ച ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

Also read: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

‘അപകടത്തിൽ മനപൂർവ്വമായ നരഹത്യയ്ക്ക് കേസെടുത്തു. വാഹനം ഓടിച്ചവർക്ക് ഗുരുതര വീഴ്ച സംഭവിച്ചു. ക്ലീനറും ഡ്രൈവറും മധ്യപിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. കർശന നടപടിക്ക് നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ ഭരണകൂടം മരിച്ചവരെ വീടുകളിൽ എത്തിക്കും. ഇതിന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സയടക്കം എല്ലാ പിന്തുണയും നൽകും. ഇതിനായി തൃശൂർ ജില്ലാ കളക്ടറെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

Also read: തൃശൂരിൽ ലോറി കയറി അഞ്ച് പേർ മരിച്ച സംഭവം; മദ്യലഹരിയിൽ വാഹനമോടിച്ചത് ക്ലീനർ

മരിച്ചവർക്ക് സർക്കാർ ധനസഹായം നൽകും. സാധാരണ നിലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുണ്ടാകും. കൂടുതൽ ധനസഹായം കളക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം പരിശോധിച്ച് തീരുമാനിക്കും’- മന്ത്രി കെ രാജൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News