ആഹാരം വിളമ്പാന്‍ വൈകി, വിവാഹത്തില്‍ നിന്ന് പിന്‍മാറി വരന്‍; ക്ലൈമാക്‌സില്‍ വന്‍ ട്വിസ്റ്റ്

WEDDING

ആഹാരം വിളമ്പാന്‍ വൈകിയെന്ന കാരണത്താല്‍ കല്ല്യാണത്തില്‍ നിന്ന് പിന്‍മാറി വരന്‍. എന്നാല്‍ ഉടന്‍ തന്നെ വരന്‍ സ്ഥലത്ത് നിന്ന് പോവുകയും പിന്നീട് ബന്ധുവായ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയിലെ ഹമീദ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ഡിസംബര്‍ 22ന് പരമ്പരാഗത ആഘോഷങ്ങളോടെ വിവാഹ ചടങ്ങ് ആരംഭിച്ചു. വധുവിന്റെ കുടുംബം വിവാഹത്തലേന്ന് വരന്റെ ആളുകളെ മധുരപലഹാരങ്ങള്‍ നല്‍കി സ്വാഗതം ചെയ്തു.

പിന്നീട് അത്താഴം വിളമ്പുകയും ചെയ്തു. റൊട്ടി വിളമ്പിയത് വൈകിയെന്നാരോപിച്ച് വരനൊപ്പം വന്ന ഒരാള്‍ ബഹളം വെച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇത് പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

Also Read :ജോലിക്കിടെ തര്‍ക്കം; ഡംബല്‍ കൊണ്ട് 18കാരനെ കൊലപ്പെടുത്തി 16കാരന്‍

വരന്‍ ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് പോവുകയും പിന്നീട് ബന്ധുവായ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയുമായിരുന്നു. സംഭവത്തില്‍ വധുവിന്റെ വീട്ടുകാര്‍ പരാതി നല്‍കി. സ്ത്രീധനമായി നല്‍കിയ 1.5 ലക്ഷം രൂപ ഉള്‍പ്പെടെ 7 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായി വധുവിന്റെ കുടുംബം പരാതിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News