വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്തു

മലപ്പുറത്ത് വിവാഹദിവസം മണ്ഡപത്തിലേക്ക് ഇറങ്ങാനിരിക്കെ പ്രതിശ്രുത വരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കരിപ്പൂർ കുമ്മണിപ്പറമ്പ്‌ സ്വദേശി ജിബിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 30 വയസായിരുന്നു. ശുചിമുറിയിൽ മരിച്ച നിലയിലാണ് ജിബിന്‍റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. മൃതദേഹം കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയിലേക്ക് മാറ്റി.

Also read:മുടി കൊഴിച്ചിലാണോ പ്രശനം? എങ്കിൽ വീട്ടിലുള്ള ഈ സാധനങ്ങൾ കാണാതെ പോകരുത്; റിസൾട്ട് ഉറപ്പ്

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പിന്നീട് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ കരിപ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജിബിന്‍റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

(ശ്രദ്ധിക്കുക- ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. അതിജീവിച്ച് മുന്നോട്ടുപോകാൻ കഴിയണം. ഹെൽപ് ലൈൻ നമ്പർ- 1056)

News Summary- On the wedding day in Malappuram, the groom killed himself, while he was about to enter the mandapam

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News