വിദേശത്ത് നിന്നും എത്തിയത് ഒരാഴ്ച മുന്‍പ്; നവ വരന്റെ മൃതദേഹം കണ്ടെത്തിയത് കഴുത്തില്‍ കുരുക്കിട്ട ശേഷം കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയില്‍; അന്വേഷണം

Jibin Suicide

മലപ്പുറത്ത് വിവാഹത്തിന് തൊട്ടുമുമ്പ് നവ വരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മലപ്പുറം കരിപ്പൂരില്‍ കമ്മിണിപ്പറമ്പ് സ്വദേശി ജിബിന്‍ ആണ് ഇന്നലെ വിവാഹ ചടങ്ങുകള്‍ക്ക് തൊട്ടുമുമ്പ് ആത്മഹത്യ ചെയ്തത്.

ഇന്നലെ രാവിലെ 9.45നും 10.45നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു ജിബിനും കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിനിയും തമ്മിലും വിവാഹം നിശ്ചയിച്ചിരുന്നത്. വിദേശത്തായിരുന്ന ജിബിന്‍ ഒരാഴ്ച മുന്‍പാണ് വിവാഹത്തിനായി നാട്ടില്‍ വന്നത്.

രാവിലെ കല്യാണത്തിന് ഒരുങ്ങാന്‍ തയ്യാറെടുത്ത ജിബിന്‍ ശുചിമുറിയില്‍ നിന്ന് ഏറെ നേരമായിട്ടും പുറത്ത് വന്നില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് ജിബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടിലെ ശുചി മുറിയിലാണ് കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയില്‍ ജിബിനെ കണ്ടെത്തിയത്.

Also Read : ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; വിമാനത്താവളത്തില്‍ ജീവനക്കാരനെ വെട്ടുകത്തി കൊണ്ട് കഴുത്തറുത്ത് കൊന്നു

കൈ ഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യ. കഴുത്തില്‍ കയറിട്ടു കുരുക്കിട്ടിട്ടുമുണ്ടായിരുന്നു. ജിബിന്റെ ഫോണിലെ കാളുകള്‍ അടക്കം പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ കരിപ്പൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം തുടങ്ങി. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

വിദേശത്ത് നിന്നും എത്തിയ ജിബിന്റെ പെരുമാറ്റത്തില്‍ യാതൊരു അസ്വഭാവികതയും വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ കൂട്ടുകാര്‍ക്കോ തോന്നിയില്ല. വിവാഹ ദിവസം രാവിലെയും ജിബിന്‍ സന്തോഷവാനായിരുന്നു.

ആത്മഹത്യയുടെ കാരണം എന്തെന്ന് അടുത്ത സുഹൃത്തുക്കള്‍ക്കടക്കം ആര്‍ക്കും അറിയില്ല. വീട്ടുകാര്‍ക്കു പുറമേ ബന്ധക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ വീട്ടിലുണ്ടായിരുന്ന സമയത്താണ് ജിബിന്‍ ജീവനൊടുക്കിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News