വിവാഹത്തിനെത്താതെ വരൻ; തേടിപ്പിടിച്ച് കല്യാണം കഴിച്ച് വധു

വിവാഹത്തിനെത്താതെ മുങ്ങിയ വരനെ തേടി 20 കിലോമീറ്റർ സഞ്ചരിച്ച് തേടിപ്പിടിച്ച് വധു. ഉത്തർ പ്രദേശിലെ ബറേലിയിലാണ് സംഭവം. വിവാഹവസ്ത്രത്തിൽ തന്നെയാണ് വധു വരനെ തേടിയിറങ്ങിയത്. രണ്ടര വർഷമായി പ്രണയത്തിലായിരുന്നു ഇരുവരും. ഞായറാഴ്ച ഭൂതേശ്വർ നാഥ് അമ്പലത്തിൽ വെച്ചാണ് വിവാഹം തീരുമാനിച്ചത്. വരൻ വിവാഹപ്പന്തലിലെത്താൻ വൈകിയതിനെ തുടർന്ന് വധു വരനെ ഫോൺ വിളിച്ചു. എന്നാൽ വിവാഹത്തിൽ നിന്ന് മുങ്ങാനാണ് യുവാവ് ശ്രമിക്കുന്നതെന്ന് യുവതിക്ക് മനസ്സിലായി. ഇയാളെ പിടികൂടി മണ്ഡപത്തിലെത്തിയ യുവതി ഇയാളെ തന്നെ വിവാഹം ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News