ഭാട്ട് ചടങ്ങിനിടെ നൃത്തം ചെയ്തു, പിന്നാലെ കുഴഞ്ഞുവീണു; ഹത്രാസിൽ വിവാഹദിനത്തിൽ വരന് ദാരുണാന്ത്യം

groom death

ഹത്രാസിൽ വിവാഹദിനത്തിൽ വരന് ദാരുണാന്ത്യം. വിവാഹത്തിന്റെ ഭാട്ട് ചടങ്ങിനിടെ കുഴഞ്ഞുവീണാണ്‌ വരൻ മരിച്ചത്. ഉത്തർ പ്രാദേശിലാണ് സംഭവമുണ്ടായത്. ശിവം എന്നയാളാണ് മരിച്ചത്. ആദ്യം നൃത്തം ചെയ്ത ശിവം, മറ്റു ചടങ്ങുകൾക്കായി ഇരിപ്പിടത്തിലേക്ക് ഇരിക്കുകയായിരുന്നു. ഇതിനിടെ പെട്ടെന്ന് നിലത്തേക്ക് വീണു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

നൃത്തം ചെയ്യുന്നതിനിടെ ഇരുന്ന ശിവത്തിന്റെ ആരോഗ്യനില വഷളായതായും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ ലോക്കൽ പൊലീസ് അന്വേഷണമാരംഭിച്ചു. ഇത്തരമൊരു സംഭവം ബന്ധുക്കളിലും, അതിഥികളിലും അഗാധമായ ദുഃഖമുണ്ടാക്കി. അതേസമയം, നിശ്ശബ്ദ ഹൃദയാഘാതമാണ് (silent attack) മരണകാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News