വിവാഹദിനത്തില്‍ മരണമാസ് ലുക്കില്‍ കുതിരപ്പുറത്തെത്തി; പക്ഷേ പണിപറ്റിച്ച് കുതിര, നാണംകെട്ട് വരന്‍

ഒരാള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ദിവസമാണ് തന്റെ വിവാഹ ദിനം. കല്ല്യാണ ദിവസം എത്രമാത്രം മനോഹരമാക്കാന്‍ പറ്റുമോ അത്രമാത്രം സുന്ദരമാക്കാന്‍ പലരും ശ്രമിക്കാറുണ്ട്. അത്തരത്തില്‍ വിവാഹദിനം വ്യത്യസ്തമാക്കാന്‍ ഒരു കുതിരയെ കൊണ്ടുവന്ന് പണിവാങ്ങിയിരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

Also Read : പുതിയ പ്രണയത്തെച്ചൊല്ലി തർക്കം, ബിബിഎ വിദ്യാര്‍ഥിയെ കുത്തിക്കൊന്ന് ഗേ സുഹൃത്ത്

വീഡിയോയില്‍ ഒരു കുതിരയെ കാണാം. നല്ല മാസ്സായി വരന്‍ കുതിരപ്പുറത്ത് വിവാഹം നടക്കുന്ന വേദിയിലേക്ക് പതിയെ കടന്നു വരികയാണ്. എന്നാല്‍, ആ നേരത്ത് കുതിര അവിടെ മലമൂത്രവിസര്‍ജ്ജനം നടത്തുന്നതാണ് പിന്നെ കാണാനാവുന്നത്. ഇതോടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ ആളുകള്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

Also Read : നല്ല ചിക്കന്‍ പീസെല്ലാം പുരുഷന്മാര്‍ക്ക് മാറ്റിവയ്ക്കും; പരാമര്‍ശത്തിന് പിന്നാലെ കണ്ടന്റ് ക്രിയേറ്ററിന് സൈബര്‍ ആക്രമണം

വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത് Crazy Clips ആണ്. ഇത് കണ്ടതോടെ ആളുകള്‍ പിന്നെ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയില്‍ ആയിപ്പോയി. സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News