വിവാഹത്തിൽ നിന്ന് പിന്മാറി; വധുവിന്റെ വീടിന് നേരെ വെടിയുതിർത്തത് വരൻ

വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വരൻ വെടിയുതിർത്തു. മലപ്പുറം കോട്ടക്കലിലാണ് സംഭവം. പ്രതി അബൂത്വാഹിർ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കോട്ടക്കലിലെ അരിച്ചോൾ കുന്നത്ത് ഇബ്രാഹി മിൻ്റെ വീടിന് നേരെയായിരുന്നു വെടിവെപ്പ്. മകളുടെ നികാഹ് കഴിഞ്ഞിരുന്നെങ്കിലും വിവാഹത്തിൽ പിന്മാറിയതിൻ്റെ വൈരാഗ്യമാണ് കാരണം. യുവാവിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് സംശയത്തെ തുടർന്നാണ് കുടുംബം വിവാഹത്തിൽ നിന്ന് പിന്മാറിയിരുന്നത്.

Also Read: ഓൺലൈൻ വിസ തട്ടിപ്പ്; തായ്‌ലന്റ്-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ തടവിൽകഴിയുന്ന മലയാളികളെ മോചിപ്പിക്കാനുള്ള നടപടികൾ ചെയ്യും: മുഖ്യമന്ത്രി

എയർഗൺ ഉപയോഗിച്ചാണ് വെടി വെച്ചത്. വീടിൻറെ മുൻവശത്തെ ജനൽ തകർന്നിട്ടുണ്ട്. സംഭവം നടക്കുമ്പോൾ സ്ത്രീകളടക്കം അഞ്ചുപേർ വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് വെടിയുതിർത്തതാണെന്ന് മനസ്സിലായത്. ഉടനെ പോലീസിൽ അറിയിച്ചു. വരൻ അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Also Read: ശമ്പളവും പെൻഷനും മുടക്കമില്ലാതെ നൽകും; കെഎസ്ആർടിസിക്ക് 20 കോടി രൂപ കൂടി അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News