വധുവിന്റെ സഹോദരിയോട് കടുത്ത പ്രേമം; വരണമാല്യം ചാര്‍ത്തുന്നതിന് തൊട്ടുമുന്‍പ് വിവാഹത്തില്‍ നിന്ന് പിന്മാറി വരന്‍

വിവാഹത്തിന് തൊട്ടുമുന്‍പ് വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയാലോ, അതിന് കാരണമായത് ഒരു പ്രണയമാണെങ്കിലോ?, സംശയമെന്താ പ്രശ്‌നം ഗുരുതരമാകും. അങ്ങനെയൊരു സംഭവമാണ് ബിഹാറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി വരണമാല്യം ചാര്‍ത്താനൊരുങ്ങുമ്പോഴാണ് വിവാഹം വേണ്ടെന്ന് വരന്‍ പറയുന്നത്. വധുവിന്റെ സഹോദരിയുമായി കടുത്ത പ്രണയത്തിലാണെന്നും അവളെ വിവാഹം കഴിക്കണമെന്നുമായിരുന്നു വരന്റെ ആവശ്യം. സംഭവം കേട്ട് വരന്റേയും വധുവിന്റേയും ബന്ധുക്കള്‍ ആദ്യമൊന്ന് ഞെട്ടിയെങ്കിലും ഒടുവില്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.

ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഛപ്ര സ്വദേശിയായ രാജേഷ് കുമാറാണ് വരന്‍. ഇയാളുടെ വിവാഹം റിങ്കു എന്ന യുവതിയുമായിട്ടാണ് നിശ്ചയിച്ചിരുന്നത്. വിവാഹ മുഹൂര്‍ത്തത്തില്‍ വരണമാല്യം കൈമാറിയ ശേഷം, താലി ചാര്‍ത്തുന്നതിന് മുമ്പായി വരന്‍ വധുവിന്റെ സഹോദരി പുതുലിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വധുവിന്റെ സഹോദരിയുമായി താന്‍ പ്രണയത്തിലാണെന്ന് രാജേഷ് വീട്ടുകാരെ അറിയിച്ചു. സഹോദരി റിങ്കുവുമായുള്ള വിവാഹം ഉറപ്പിക്കുന്നതിന് മുന്‍പ് പുതുലിനെ അറിയാമായിരുന്നു. ഛപ്രയില്‍ പരീക്ഷ എഴുതാന്‍ പുതുല്‍ എത്തിയപ്പോഴാണ് പരിചയപ്പെട്ടത്. പരിചയം പ്രണയമായി വളരുകയായിരുന്നുവെന്നും പിന്നീടാണ് റിങ്കുവിന്റെ വിവാഹാലോചന വന്നതെന്നും രാജേഷ് പറഞ്ഞു.

ഇതോടെ ഇരുവീട്ടുകാരും തമ്മില്‍ പ്രശ്‌നമായി. തുടര്‍ന്ന് വിവാഹത്തിനെത്തിയവര്‍ സംഭവം പൊലീസിനെ അറിയിച്ചു. പൊലീസെത്തി പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹാരം കാണാന്‍ കുടുംബങ്ങളോട് പൊലീസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവീട്ടുകാരുടേയും സമ്മതത്തോടെ രാജേഷ് പുതുലിന്റെ കഴുത്തില്‍ താലിചാര്‍ത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News