സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ടു; വിവാഹവേദിയില്‍ വരന്റെ കവിളില്‍ ചെരുപ്പുകൊണ്ട് അടിച്ച് ഭാര്യാപിതാവ്; വീഡിയോ

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത് സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ട വരനെ വിവാഹ വേദിയില്‍ വച്ച് ഭാര്യാപിതാവ് ചെരുപ്പ് കൊണ്ട് അടിക്കുന്ന ദൃശ്യങ്ങളാണ്. @ShakirNadeem70 എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ സംഭവം എവിടെയാണെന്ന് ട്വീറ്റില്‍ വ്യക്തമല്ല.

‘മരുമകന്‍ സ്ത്രീധനമായി മോട്ടോര്‍ സൈക്കിള്‍ ചോദിച്ചു. എല്ലാവരുടെയും മുന്നില്‍ വെച്ച് അമ്മായിയച്ഛന്‍ അവനെ ചെരിപ്പുകൊണ്ട് അടിച്ചു. സ്ത്രീധന സമ്പ്രദായത്തെ നിഷേധിക്കാനുള്ള ഒരു നല്ല വഴിയാണിത്’- എന്ന തലക്കെട്ടോടുകൂടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിവാഹ പന്തലില്‍ വരനും കൂട്ടരും നില്‍ക്കുമ്പോഴായിരുന്നു സംഭവം.

ഒരു ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ നടക്കുന്ന വിവാഹത്തിനിടെയാണ് സംഭവം. വിവാഹ ചടങ്ങിനെത്തിയ അതിഥികളുടെ മുന്നില്‍വച്ചായിരുന്നു സംഭവം. ഒരാള്‍ ഒരു കൈകൊണ്ട് വരന്റെ കോളറില്‍ പിടിക്കുകയും മറു കൈയിലെ ചെരുപ്പ് കൊണ്ട് വരനെ തല്ലുകയും ചെയ്യുന്നു. ഇനി ഇത്തരത്തില്‍ പെുരമാറില്ലെന്ന് പറയുന്നതോടെ അയാള്‍ വരനെ വെറുതെ വിടുന്നതും വീഡിയോയില്‍ കാണാം.

തുടര്‍ന്ന് വരനും വധുവും കൂടി ആളുകള്‍ക്കടിയിലൂടെ നടന്നുനീങ്ങുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇതിനിടെ വരന്‍ ചുറ്റും കൂടി നിന്നവരെ നോക്കി കൈകുപ്പുന്നതും നവവധുവിനോട് കണ്ണ് തുടച്ച് കൊണ്ട് എന്തോക്കെയോ പറയുന്നതും വീഡിയോയില്‍ കാണാം. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News