താലികെട്ടിന് തൊട്ടുമുന്‍പ് വധു ഒളിച്ചോടി; വധുവിന്റെ വീട്ടില്‍ 13 ദിവസം കാത്തിരുന്ന് വരന്‍; ഒടുവില്‍ വിവാഹം

താലികെട്ടിന് തൊട്ടുമുന്‍പ് വധു ഒളിച്ചോടിയതോടെ കാത്തിരുന്ന് വരന്‍. രാജസ്ഥാനിലെ സൈന ഗ്രാമത്തിലാണ് സംഭവം നടന്നത്. മെയ് മൂന്നിനാണ് വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് തൊട്ടുമുന്‍പ് വയറുവേദനയും ഛര്‍ദ്ദിയുമെന്ന് പറഞ്ഞ് വീടിന് പുറത്തിറങ്ങിയ യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു.

വിവാഹ ദിവസം വരനും ബന്ധുക്കളും വധുവിന്റെ വീട്ടിലെത്തി മിനിറ്റുകള്‍ക്കുള്ളിലായിരുന്നു സംഭവം. ചടങ്ങുകള്‍ പൂര്‍ത്തിയായതിന് പിന്നാലെ സുഖമില്ലെന്നു പറഞ്ഞ് യുവതി വീടിന് പുറത്തേക്കിറങ്ങി. തൊട്ടുപിന്നാലെ കാമുകന്‍ വരികയും യുവതി ഇയാള്‍ക്കൊപ്പം പോവുകയുമായിരുന്നു.

സംഭവത്തിന് ശേഷം വധുവിന്റെ വീട് വിട്ടുപോകാന്‍ വരന്‍ തയ്യാറായില്ല. ഇയാള്‍ യുവതി വരുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നു. വിവാഹത്തിന്റെ ഭാഗമായി ധരിച്ചിരുന്ന ‘സെഹ്‌റ’ അഴിച്ചുമാറ്റാന്‍ ഇയാള്‍ തയ്യാറായില്ല. തുടര്‍ന്ന് പൊലീസ് വിഷയത്തില്‍ ഇടപെടുകയും മെയ് പതിനഞ്ചിന് യുവതിയെ കണ്ടെത്തി വീട്ടുകാര്‍ക്ക് കൈമാറുകയും ചെയ്തു. ഇതിന് ശേഷം ഇയാള്‍ യുവതിയെ തന്നെ വിവാഹം കഴിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News