പത്തനംതിട്ടയില്‍ മദ്യപിച്ച് വിവാഹത്തിനെത്തി വരന്‍; പിന്നാലെ നടന്നത് മിന്നായം പോലെയുള്ള ഓര്‍മ മാത്രം; കിട്ടിയത് എട്ടിന്റെ പണി

വിവാഹത്തിന് മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കിയ വരന് കിട്ടിയത് എട്ടിന്റെ പണി. പത്തനംതിട്ട കോഴഞ്ചേരി തടിയൂരിലാണു സംഭവം. കല്യാണ ദിവസം രാവിലെ മുതലേ വരന്‍ മദ്യ ലഹരിയിലായിരുന്നു. തുടര്‍ന്ന് പ്രശ്‌നമുണ്ടാക്കിയ വരനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പള്ളിയിലെത്തിയ വരന്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്ന് പുറത്തിറങ്ങിയതോടെയാണ് പ്രശ്‌നം കൂടുതല്‍ വഷളായത്. വിവാഹത്തിന് കാര്‍മികത്വം വഹിക്കാനെത്തിയ വൈദികനോട്‌വരന്‍ മോശമായി പൊരുമാറിയതോടെ വധുവും കുടുംബവും കല്യാണത്തില്‍ നിന്ന് പിന്മാറിയതായി അറിയിക്കുകയായിരുന്നു.

Also Read :  തീവ്രവാദികളോട് പെരുമാറുന്നത് പോലെയാണ് കേന്ദ്രം കേജ്‌രിവാളിനോട് പെരുമാറുന്നത്: സഞ്ജയ് സിങ്

വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴും വരന്‍ പ്രശ്നമുണ്ടാക്കി. അതോടെ, മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പു ചുമത്തി പൊലീസ് കേസെടുത്തു. മദ്യപിച്ചതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നു വിവാഹത്തിനെത്തിയ വരനെ കല്യാണ വേഷത്തില്‍ തന്നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

വിദേശത്തുനിന്നു വിവാഹത്തിനെത്തിയതായിരുന്നു വരന്‍. വധുവിന്റെ വീട്ടുകാര്‍ക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് ഒത്തുതീര്‍പ്പില്‍ തീരുമാനമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News