ഇന്ത്യൻ സീരിയലുകളിൽ മാത്രമല്ല കുടുംബങ്ങൾ തമ്മിലുള്ള നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത് എന്ന് തെളിയിച്ചിരിക്കുകയാണ് രാജസ്ഥാനിൽ നടന്ന ഈ സംഭവം. വിവാഹവുമായി ബന്ധപ്പെട്ട് നിരവധി കൗതുകകരമായ വാര്‍ത്തകള്‍ ഉത്തരേന്ത്യയില്‍ നിന്നുണ്ടാകാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയിൽ വൈറലാകുന്നത് വരന്റെ സഹോദരന്റെ മീശ ബലമായി വധുവിന്റെ വീട്ടുകാർ വടിച്ചെടുക്കുന്ന ഒരു വിഡിയോയാണ്. അപ്രതീക്ഷിതമായി വിവാഹനിശ്ചയം മുടങ്ങിയതിനെ തുടര്‍ന്നാണ് വധുവിന്‍റെ വീട്ടുകാര്‍ വ്യത്യസ്തമായി പ്രതികാരം വീട്ടിയത്. രാജസ്ഥാനിലെ കരൗളി ജില്ലയിലാണ് സംഭവം.
വരൻ്റെ സഹോദരി വധുവിനെ അംഗീകരിക്കാത്തതിനെ തുടർന്നാണ് തർക്കം തുടങ്ങിയത്. പിന്നീട് വിവാഹ നിശ്ചയം മുടങ്ങുകയായിരുന്നു. ഇതോടെ വധുവിന്റെ വീട്ടുകാർ ഇളകി. രോഷാകുലരായ കുടുംബം വരന്‍റെ സഹോദരനെ പിടിച്ചുകെട്ടി ബലമായി മീശ വടിക്കുകയായിരുന്നു. മീശ വാദിക്കുന്നത് പലരും മൊബൈലിൽ പകർത്തുകയും ചെയ്തു.
വീഡിയോ വൈറലായതിനെ തുടര്‍ന്ന് സംഭവത്തിന്‍റെ നിജസ്ഥിതി വിശദീകരിച്ച് വരന്‍ രംഗത്തെത്തി. വിവാഹ നിശ്ചയം വേണ്ടെന്നു വച്ചത് തൻ്റെ കുടുംബമല്ലെന്നും തങ്ങള്‍ തെറ്റുകാരല്ലെന്നും വരൻ പറയുന്നു. നിശ്ചയത്തിന് മുന്നേ ഫോട്ടോയിൽ കാണിച്ച യുവതിയെ അല്ല ചടങ്ങിന് കണ്ടതെന്നും രണ്ടും രണ്ട് പേരാണെന്നുമാണ് വരന്‍ പറയുന്നത്. തങ്ങളെ അനാവശ്യ സമ്മര്‍ദത്തിലാക്കിയെന്നും എല്ലാവരുടെയും പരസ്യമായി അപമാനിച്ചുവെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. സംഭവത്തിൽ ആരും പരാതി നല്കിയിട്ടില്ലെങ്കിലും സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here