വിവാഹത്തിനിടെ വരന്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ പോകുന്നു, ഒടുവില്‍ നോക്കിയപ്പോള്‍ കള്ളത്തരം പുറത്ത്; ക്ലൈമാക്‌സില്‍ കല്ല്യാണം മുടങ്ങി

wedding conflict

ഏതൊരു വരന്റെയും വധുവിന്റെയും ആഗ്രമാണ് നല്ല രീതിയില്‍ തങ്ങളുടെ വിവാഹം നടക്കണം എന്നത്. കല്ല്യാണം മുടങ്ങണമെന്ന് ആരും ആഗ്രഹിക്കുകയുമില്ല. എന്നാല്‍ വിവാഹത്തിനിടെ വരന്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ പോയതിന് സ്വന്തം കല്ല്യാണം മുടങ്ങിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കഴിഞ്ഞ ദിവസം ദില്ലിയിലെ സാഹിബാബാദിലാണ് സംഭവം നടന്നത്. വരന്‍ ഇടയ്ക്കിടെ ബാത്ത്‌റൂമില്‍ പോകാനെന്ന് പറഞ്ഞ് പോയത് വധുവിനും വീട്ടുകാര്‍ക്കും സംശയമായി. ഇടയ്ക്കിടെ ബാത്ത്‌റൂമില്‍ പോകാനായി വരന്‍ എഴുന്നേറ്റതോടെ വധു സംശയം തോന്നി വീട്ടുകാരെ വരന്റെ പുറകിന് വിട്ടത്.

അങ്ങനെ അന്വേഷിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. വിവാഹം നടക്കുന്ന മണ്ഡപത്തിന് പിന്നിലായി സുഹൃത്തുക്കള്‍ക്കൊപ്പം ഇരുന്ന് മദ്യപിക്കുകയായിരുന്നു വരന്‍. ഇരുവരും വരണമാല്യവും ചാര്‍ത്തിയതിന് ശേഷമാണ് സംഭവമുണ്ടായത്. തുടര്‍ന്ന് നോക്കിയപ്പോഴാണ് വരന്‍ ബാത്ത്‌റൂമില്‍ പോയതല്ലെന്ന് മനസിലായത്.

Also Read : http://വെറുതെ വടികൊടുത്ത് അടി വാങ്ങി! പുഷ്പയുടെ റിലീസ് തടയണമെന്ന് ഹർജി, പരാതിക്കാരന് പിഴ ചുമത്തി കോടതി

വരന്‍ മണ്ഡപത്തിന്റെ പിന്നില്‍ സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് മദ്യപിക്കുകയായിരുന്നു. അതോടെ പ്രശ്‌നമായി. വിവാഹ ചടങ്ങ് അലങ്കോലപ്പെട്ടു. വരന്‍ 10 ലക്ഷം രൂപ സ്ത്രീധനം ചോദിച്ചതായും വധുവിന്റെ വീട്ടുകാര്‍ ആരോപിച്ചു. തുടര്‍ന്ന് വിവാഹം വേണ്ട എന്നും ചടങ്ങുകള്‍ തുടരുന്നില്ല എന്നും വധുവിന്റെ വീട്ടുകാര്‍ അറിയിച്ചു.

ഇരുവീട്ടുകാരും തമ്മില്‍ വലിയ ബഹളമായതോടെ പൊലീസും സ്ഥലത്തെത്തി വിവാഹം വേണ്ടെന്നു വച്ചു. എന്നാല്‍, ശരിക്കും താന്‍ ബാത്ത്‌റൂമില്‍ പോവുകയായിരുന്നു എന്നായിരുന്നു വരനും വരന്റെ വീട്ടുകാരം വാദിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News