പറക്കുന്നതിനിടെ വനിതാ സുഹൃത്തിനെ കോക്പിറ്റിൽ കയറ്റിയ സംഭവം; ജീവനക്കാരെ മാറ്റിനിര്‍ത്തി അന്വേഷണം

പറക്കുന്നതിനിടെ വനിതാ സുഹൃത്തിനെ  കോക്പിറ്റിനുള്ളിൽ പ്രവേശിപ്പിച്ച സംഭവത്തിൽ പൈലറ്റടക്കം  മുഴുവൻ ജീവനക്കാരെയും ജോലിയിൽനിന്നു മാറ്റിനിർത്താൻ ഡിജിസിഎയുടെ നിർദേശം. അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് നടപടിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഫെബ്രുവരി 27ന് ദുബായ് – ഡൽഹി എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം.

മറ്റു ജീവനക്കാർക്ക് നടപടിയിൽ പങ്കുണ്ടെന്നു പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കിലും അന്വേഷണം അവസാനിക്കുന്നതുവരെ അവർ മാറിനിൽക്കട്ടെയെന്നതാണ് ഡിജിസിഎയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News