കെപിസിസിയില്‍ തമ്മിലടി രൂക്ഷം; മണ്ഡലം അധ്യക്ഷനെ തീരുമാനിക്കുന്നത് കെപിസിസിയിലെ ഉപചാപക സംഘമെന്ന് പരാതി

പണവും സ്വാധീനവും ഉപയോഗിച്ച് പലരും കോണ്‍ഗ്രസ് മണ്ഡലം അധ്യക്ഷന്‍മാരായി എന്നാണ് പരാതി. തഴയപ്പെട്ടവര്‍ പരാതികളുമായി കെപിസിസി അധ്യക്ഷന് മുന്നില്‍ എത്തുകയാണ്. കെപിസിസി ആസ്ഥാനത്തെ ചിലര്‍ പണം വാങ്ങി പലരെയും മണ്ഡലം അധ്യക്ഷന്‍മാരാക്കിയെന്നും പരാതിയില്‍ പറയുന്നു. അത്തരത്തില്‍ തിരുവനന്തപുരത്ത് ചെമ്പൂര് മണ്ഡലം അധ്യക്ഷനായി ശ്യാംകുമാറിനെ തീരുമാനിച്ചതിലുള്ള എതിര്‍പ്പ് അറിയിച്ച് മണ്ഡലം നേതാക്കള്‍ കെപിസിസി അധ്യക്ഷന് നല്‍കിയ കത്ത് കൈരളി ന്യൂസിന് ലഭിച്ചു.

ALSO READ: ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന്

കത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ

From,

Chemboor mandalam
Congress members

To,

K. Sudhakaran
KPCC President
kerala

ബഹുമാനമുള്ള കെപിസിസി അധ്യക്ഷന്‍ അറിയുവാന്‍, പാറശാല അസ്സെംബ്ലിയില്‍ വെള്ളറട ബ്ലോക്കില്‍ ചെമ്പൂര് മണ്ഡലത്തിലുള്ള എളിയ  കോണ്‍ഗ്രസ്പ്രവര്‍ത്തകരാണ്. കെപിസിസിയുടെ മണ്ഡലം പുനഃസംഘടനയുമായി ബന്ധപ്പെട്ട  ഒരു പരാതിയാണ് ഇത്. കെപിസിസി യുടെ സര്‍ക്യൂലര്‍ പ്രകാരം മണ്ഡലം പുനഃസംഘടനക്ക് നിയോഗിച്ച മണ്ഡലം  ബ്ലോക്കിലെ പുനഃസംഘടന കമ്മിറ്റിയിലെ 11 ല്‍ 11 പേരും  7 ല്‍ പരം സിറ്റിംഗ്  നടത്തി  രാജന്റെ  പേരാണ്  പ്രസിഡന്റായി പറഞ്ഞത്, ഇപ്രകാരം ഈ ലിസ്റ്റ് ഡിസിസി യില്‍ കൊടുത്തു, അവിടെ 17  സമിതി അംഗങ്ങള്‍ ഒരു വർഷം കൊണ്ട് 33  സിറ്റിംഗ് നടത്തി. ഏക കണ്ഠമായി  രാജന്റെ  പേര് കെപിസിസിയില്‍ നല്‍കി, എന്നാല്‍ അവിടെ വന്നപ്പോള്‍ ബ്രമ്മിംഗ് ചന്ദ്രന്‍ എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് കെപിസിസി ഓഫീസിലെ ഡിജിറ്റല്‍ സെല്‍ കൈകാര്യം ചെയുന്ന രജിത് രവീന്ദ്രന്‍ , എന്ന വ്യക്തിയെ സ്വാധിനിച്ച് അങ്ങനെ തെറ്റിദ്ധരിപ്പിച്ച് രാജന്റ  പേരിനെ പ്രെഖ്യാപിക്കുന്നതിനു തൊട്ടുമുന്‍പ്  വെട്ടി  പാര്‍ട്ടിയുമായി ഒരു ബന്ധവും ഇല്ലാത്ത സിപിഎം പാരമ്പര്യമുള്ള ഒരു ഗള്‍ഫ് കാരനെ(ശ്യാംകുമാറിനെ) പാര്‍ട്ടിയുടെ പ്രസിഡെന്റാക്കി. ഇത്  ഇവിടത്തെ പാര്‍ട്ടിപ്രവര്‍ത്തകാരുടെ ഇടയില്‍ പ്രെധിക്ഷേധത്തിനു ഇടയാക്കിട്ടുണ്ട്. മണ്ഡലത്തിലെ മുതിര്‍ന്ന എല്ലാ നേതാക്കളും കെപിസിസി പ്രസിഡന്റിനേയും , ഡിസിസി പ്രെസിഡന്റനെയും കണ്ടു പ്രതിക്ഷേധം അറിയിച്ചിട്ടുണ്ട്, ആയതിനാല്‍ ഇവിടെ സൂചിപ്പിച്ച വിഷയം ബഹുമാനമുള്ള പ്രസിഡന്റ് ഒന്ന് പഠിച്ചു വേണ്ട നടപടിയെടുക്കണമെന്ന് അപേക്ഷിക്കുന്നു.

ALSO READ: കൊച്ചിയിലെ കുഞ്ഞിന്റെ കൊലപാതകക്കേസ് ; അമ്മയേയും സുഹൃത്തിനേയും കോടതിയിൽ ഹാജരാക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News