ഒറ്റപ്പാലത്ത് കാറിലെത്തിയ സംഘം യുവാവിനെ തട്ടി കൊണ്ടു പോകാൻ ശ്രമിച്ചു

CRIME

ഒറ്റപ്പാലം അമ്പലപ്പാറയിൽ കാറിലെത്തിയ സംഘം യുവാവിനെ തട്ടി കൊണ്ടു പോകാൻ ശ്രമിച്ചു. അമ്പലപ്പാറ പൊട്ടച്ചിറ സന്തോഷ് കുമാറിനെയാണ് വീടിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്നലെ രാവിലെ ജോലിക്ക് ബൈക്കിൽ പോകുകയായിരുന്നു പാലക്കാട് ഒറ്റപ്പാലം സ്വദേശി പൊട്ടച്ചിറ സന്തോഷ് കുമാർ. അമ്പലപ്പാറയിൽ എത്താൻ ആയപ്പോൾ മറുഭാഗത്ത് നിന്നും വന്ന സ്‌കോർപിയോ കാർ ബൈക്കിന് മുന്നിൽ വന്നു നിന്നു. പെട്ടെന്ന് ബ്രേക്ക് പിടിച്ചതിനാൽ സ്കൂട്ടർ താഴെവീണു.

Also Read: തിരുവനന്തപുരത്ത് ഉണ്ടെങ്കിലും പങ്കെടുക്കില്ല; കെപിസിസി – യുഡിഎഫ് നേതൃയോഗങ്ങളിൽ നിന്നും കെ മുരളീധരൻ വിട്ടുനിൽക്കും

ആ സമയത്ത് കാറിൽ നിന്നു രണ്ടുപേർ ഇറങ്ങി ആക്രമിച്ച ശേഷം ബലമായി വണ്ടിയിൽ പിടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു. ആക്രമത്തെ ചെറുത്ത് തിരിഞ്ഞ് ഓടി സമീപത്തെ വീട്ടിൽ കയറി രക്ഷപ്പെടുകയായിരുന്നു. വാഹനത്തിൽ അഞ്ചാംഗ സംഘമാണുണ്ടായിരുന്നതെന്നും തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടത്തിയതെന്നും സന്തോഷ് പറഞ്ഞു. സമീപത്തെ സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: സർവകലാശാലകളിലേക്ക് വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്ന കോഴ്സുകൾ ആരംഭിച്ചു: മന്ത്രി ആർ ബിന്ദു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here