കേരളത്തിലെ വികസന രംഗത്തെ മാറ്റങ്ങളില്‍ പ്രവാസി മലയാളികള്‍ക്കും വലിയ പങ്കുണ്ട്; ജോണ്‍ ബ്രിട്ടാസ് എം പി

റോഡ് വികസനത്തില്‍ ഉള്‍പ്പെടെ കേരളത്തില്‍ വലിയ മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നതെന്നും എന്നാല്‍ റോഡിലെ വേഗത റെയിലില്‍ വേണ്ട എന്നാണ് ഒരു കൂട്ടര്‍ വാശി പിടിക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് എം പി. അബുദബി കേരളാ സോഷ്യല്‍ സെന്ററിന്റെ ‘2023-24 ‘വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ് എം പി.

കേരളത്തിലെ വികസന രംഗത്തെ മാറ്റങ്ങളില്‍ പ്രവാസി മലയാളികള്‍ക്കും വലിയ പങ്കുണ്ടെന്നു ജോണ്‍ ബ്രിട്ടാസ് എം പി. പറഞ്ഞു. റോഡ് വികസനത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. എന്നാല്‍ ഇത്തരം വികസനങ്ങള്‍ക്ക് തുരങ്കം വെക്കുന്നവരുമുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ കെ ബീരാന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരി ദീപ നിശാന്ത്, കേരളാ പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ട് ഗഫൂര്‍ ലില്ലീസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് സെക്രട്ടറി സത്യന്‍, ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് ടി. കെ. മനോജ്, അബുദാബി മലയാളി സമാജം പ്രസിഡന്റ് റഫീഖ് കയനയില്‍ൃ, ജെമിനി ഗണേഷ് ബാബു, സേവനം പ്രസിഡന്റ് രാജന്‍ അമ്പലത്തറ , ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പ്രേം ചന്ദ് , തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സെന്റര്‍ കലാകാരന്‍മാര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News