കേരളത്തിന്റെ നേട്ടങ്ങള്‍ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ ഒരു കൂട്ടര്‍ വിവാദങ്ങളുടെ മറ സൃഷ്ടിക്കുകയാണ്; മുഖ്യമന്ത്രി

കേരളമായതുകൊണ്ടാണ് തുടക്കത്തില്‍ തന്നെ നിപ്പ കണ്ടെത്താനും ഫലപ്രദമായി പ്രതിരോധിക്കാനും കഴിഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരളത്തിന്റെ നേട്ടങ്ങള്‍ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ ഒരു കൂട്ടര്‍ വിവാദങ്ങളുടെ മറ സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ആധുനിക സൗകര്യങ്ങളുള്ള പയ്യന്നൂര്‍ താലൂക്ക് ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Also Read: വന്ദേ ഭാരത് വന്‍ വിജയമാക്കിയ കേരളത്തിലെ ട്രെയിന്‍ യാത്രികര്‍ക്ക് പ്രത്യേകം നന്ദി; മന്ത്രി അബ്ദുറഹിമാൻ

എല്ലാവര്‍ക്കും സൗജന്യ ചികിത്സ ലഭ്യമാകുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇന്ന് എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ആശുപത്രികളിലുണ്ട്. 2016 ന് മുന്‍പ് ഇല്ലായ്മകളുട കേന്ദ്രമായിരുന്നു സര്‍ക്കാര്‍ ആശുപത്രികളെ ഫലപ്രദമായ ഇടപെടലുകളിലൂടെയാണ് മാറ്റിയെടുത്തത്.ആധുനിക കെട്ടിടങ്ങള്‍ മാത്രമല്ല അനുബന്ധ സൗകര്യങ്ങളും ഒരുക്കി.ആരോഗ്യരംഗം ഇന്ന് ലോകത്തിന് തന്നെ മാതൃകയാണ്.എന്നാല്‍ വിവാദങ്ങളുണ്ടാക്കി കേരളത്തിന്റെ നേട്ടങ്ങളില്‍ നിന്നും ജനശ്രദ്ധയകറ്റാനാണ് ചിലര്‍ ശ്രമിക്കുന്നത്.ജനങ്ങള്‍ എല്ലാം മനസ്സിലാക്കുന്നുണ്ടെന്ന്‌നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: തെളിയുന്നത് കെ- റെയിലിന്റെ ആവശ്യകത: മന്ത്രി വി അബ്ദുറഹിമാന്‍

ഏഴ് നിലകളിയായി അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്.ഉദ്ഘാടന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി 104 കോടി രൂപ ചിലവഴിച്ചാണ് കെട്ടിടവും ആധുനിക സൗകര്യങ്ങളും ഒരുക്കിയത്. 56 കോടി രൂപ കെട്ടിട നിര്‍മാണത്തിനായും 22 കോടി രൂപ ഉപകരണങ്ങള്‍ക്കായും ശേഷിക്കുന്ന തുക മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായും നീക്കിവെച്ചു.ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു.പയ്യന്നൂര്‍ എം എല്‍എ ടി ഐ മധുസൂതനന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുന്‍ എം എല്‍ എമാരായ സി കൃഷ്ണന്‍,എംവി ജയരാജന്‍,ടി വി രാജേഷ്,നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി ലളിത മറ്റ് ജന പ്രതിനിധികള്‍,ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News