സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരടങ്ങുന്ന സംഘത്തെ സൗദിയിലെത്തിച്ചു

സൗദി നാവിക സേനയുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാദൗത്യത്തിലൂടെ സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരടങ്ങുന്ന സംഘത്തെ സൗദിയിലെത്തിച്ചു. 157 പേരടങ്ങുന്ന സംഘത്തെ ജിദ്ദ തുറമുഖത്ത് എത്തിച്ചത്. ഇതില്‍ 66 ഇന്ത്യക്കാരാണുള്ളത്.

സൈന്യത്തിന്റെയും മറ്റു പ്രതിരോധ വകുപ്പുകളുടേയും സഹായത്തോടെയായിരുന്നു നാവിക സേനയുടെ രക്ഷാദൗത്യമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ബോട്ടുകളിലായാണ് ആളുകളെ തുറമുഖത്ത് എത്തിച്ചത്. കൂടുതല്‍ പേരെ ബോട്ടുകളില്‍ എത്തിക്കുമെന്നും സൗദി വിദേശമന്ത്രാലയം അറിയിച്ചു.

ശനിയാഴ്ചയാണ് സൈന്യവും സുഡാനിലെ അര്‍ദ്ധസൈനിക വിഭാഗമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സസും (ആര്‍എസ്എഫ്) തമ്മിലുള്ള സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തലസ്ഥാനമായ ഖര്‍ത്തൂമിന്റെ പലഭാഗങ്ങളിലും വെടിവെപ്പും ബോംബാക്രമണങ്ങളും നടന്നുവരികയാണ്. ആറ് ദിവസത്തിനിടെ 413 പേര്‍ കൊല്ലപ്പെടുകയും 3551 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News