വനിതാ ടി20 ലോകകപ്പ്; മത്സര ക്രമം പുറത്തുവിട്ട് ഐസിസി

വനിതാ ടി20 ലോകകപ്പിന്റെ മത്സര ക്രമം പുറത്തുവിട്ട് ഐസിസി. ബംഗ്ലാദേശാണ് ഇത്തവണ വനിതാ ലോകകപ്പ് പോരാട്ടത്തിനു വേദിയാകുന്നത്. ഒക്ടോബര്‍ മൂന്ന് മുതലാണ് പോരാട്ടം. മൂന്നിന് ധാക്കയിലാണ് ഉദ്ഘാടന മത്സരം.

ഇന്ത്യ, പാകിസ്ഥാന്‍, ഓസ്ട്രേലിയ എന്നിവര്‍ ഒരു ഗ്രൂപ്പില്‍. ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഓസീസ്, പാക് ടീമുകള്‍ക്കൊപ്പം ന്യൂസിലന്‍ഡാണ് ഗ്രൂപ്പിലെ മറ്റൊരു എതിരാളി. യോഗ്യതാ പോരാട്ടം കളിച്ചെത്തുന്ന മറ്റൊരു ടീമും ഈ ഗ്രൂപ്പിലുണ്ടാകും. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് ടീമുകളും യോഗ്യതാ പോരാട്ടം കളിച്ചെത്തുന്ന മറ്റൊരു ടീമും മാറ്റുരയ്ക്കും. ഒക്ടോബര്‍ ആറിനാണ് ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം.

Also Read: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട വസ്തുക്കളെല്ലാം നീക്കം ചെയ്യാൻ ആഹ്വാനം ചെയ്ത് സിപിഐഎം

ഇരു ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകള്‍ നേരിട്ട് സെമിയിലേക്ക് കടക്കും. ഒക്ടോബര്‍ 17, 18 തീയതികളിലാണ് സെമി. 20നു ധാക്കയില്‍ തന്നെ ഫൈനലും നടക്കും. 19 ദിവസം നടക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 23 മത്സരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News