15കാരനെ തല്ലിച്ചതച്ചു, മുത്തശ്ശിയെ അടിച്ചു, മുടിയില്‍ പിടിച്ചുവലിച്ച് താഴെയിട്ടു; മോഷണക്കുറ്റം ആരോപിച്ച് റെയില്‍വേ പൊലീസിന്റെ ക്രൂര മര്‍ദനം, ഞെട്ടിക്കുന്ന വീഡിയോ

Railway police

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത് മധ്യപ്രദേശിലെ കട്നി റെയില്‍വേ സ്റ്റേഷനിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്. മോഷണക്കുറ്റം ആരോപിച്ച് 15കാരനായ ബാലനെയും മുത്തശ്ശിയെയും ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

കട്നി പോലിസ് സൂപ്രണ്ട് അഭിജിത് കുമാര്‍ രഞ്ജന്‍ സംഭവം സ്ഥിരീകരിച്ചെങ്കിലും കേസ് ജിആര്‍പി അധികാരപരിധിയിലായതിനാല്‍ തുടര്‍നടപടികള്‍ റെയില്‍വേ പോലിസിനു കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം നടന്ന സംഭവമാണ് ഇതെന്നാണ് പൊലിസ് പറയുന്നത്. ജിആര്‍പി കട്നി സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അരുണാ വാഹനും മറ്റ് ഉദ്യോഗസ്ഥരുമാണ് ക്രൂരകൃത്യത്തിലുള്ളത്. മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിലെത്തിച്ച ജരാ ടികുരിയയില്‍ നിവാസിയായ കുസുമം വാന്‍ഷ്‌കറിനെയും ചെറുമകന്‍ ദീപ്രാജ് വാന്‍ഷ്‌കറിനെയുമാണ് പൊലിസ് ക്രൂരമായി മര്‍ദ്ദിച്ചത്.

Also Read : നടിയുടെ പരാതി; ഇടവേള ബാബുവിനെതിരെ കേസ്

മുറിയുടെ വാതിലടച്ച ശേഷം ആദ്യം ഒരു വനിതാ ഉദ്യോഗസ്ഥ മുത്തശ്ശിയെ ദേഹമാസകലം വടികൊണ്ട് ആക്രമിക്കുകയാണ്. തലങ്ങും വിലങ്ങും അടിയേറ്റ സ്ത്രീയുടെ മുടിയില്‍ പിടിച്ചുവലിച്ച് നിലത്തിട്ടു. പിന്നീടാണ് 15കാരനെ വടി കൊണ്ട് തല്ലിച്ചതച്ചത്. കുട്ടിയെയും മുടിയില്‍ പിടിച്ചുവലിച്ച് നിലത്തിട്ട് ക്രൂരമായി മര്‍ദ്ദിച്ചു.

സ്ത്രീയെയും കുട്ടിയെയും പുറത്തും ശരീരമാസകലം വലിയ വടികൊണ്ട് തുടര്‍ച്ചയായി മര്‍ദിച്ചു. അല്‍പ്പം കഴിഞ്ഞ് കോട്ടും സ്യൂട്ടുമിട്ട ഒരാള്‍ മുറിയിലെത്തി. ഈ സമയവും വനിതാ ഉദ്യോഗസ്ഥ മര്‍ദനം തുടര്‍ന്നു. അല്‍പ്പംകഴിഞ്ഞ് യൂണിഫോമണിഞ്ഞ നാലു പൊലൂസുകാരും ഒരു യൂണിഫോമില്ലാത്തയാളും ബാലനെ അതിക്രൂരമായി മര്‍ദിച്ചു.

ഇടയ്ക്ക് ബാലനെ നിര്‍ത്തി എന്തൊക്കെയോ ചോദിക്കുന്നുണ്ട്. അല്‍പ്പസമയത്തിനകം മറ്റു പൊലീസുകാര്‍ ബാലനെ മുടിയില്‍പിടിച്ചും തലയിലിടിച്ചും മര്‍ദിച്ചു. ബാലന്‍ കൈകൂപ്പി സംസാരിച്ചപ്പോഴും ഒരു പോലിസുകാരന്‍ മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News