‘കെട്ടുപോകുമായിരുന്ന തിരിയിലേക്ക് വെളിച്ചം പകര്‍ന്നവര്‍’; റഹീമിന് വേണ്ടി ഒരുമിച്ച മലയാളികളെ അഭിനന്ദിച്ച് ജി എസ് പ്രദീപ്

മറ്റൊരാളുടെ ജീവിതത്തിലെ കെട്ടുപോകുമായിരുന്ന തിരിയിലേക്ക് വെളിച്ചം പകര്‍ന്ന മലയാളികളെ അഭിനന്ദിച്ച് പ്രശസ്ത ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ജി.എസ്. പ്രദീപ്. ലോകത്ത് നിറങ്ങളുടെ, പഴങ്ങളുടെ അങ്ങനെ പലയിടത്തും പലതരം ഉത്സവങ്ങള്‍ നടക്കുന്നുണ്ട്. പൊട്ടറ്റോ ഉത്സവം, പംകിന്‍ ഫെസ്റ്റിവല്‍, പ്രണയോത്സവം തുടങ്ങി വ്യത്യസ്തമായ ഉത്സവങ്ങള്‍ ലോകത്തുണ്ട്. വിജയത്തിന്റേതാണ് എല്ലാ ഉത്സവങ്ങളും.

ALSO READ:ലോക്‌സഭ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് 50 തെരഞ്ഞെടുപ്പ് നിരീക്ഷകര്‍

എന്നാല്‍ കേരളത്തിന്റെ ദേശീയോത്സവത്തിന്റെ കാരണം വിജയമല്ല. ചവിട്ടി താഴ്ത്തി ജയിച്ച വാമനനെയല്ല, പാതാളത്തില്‍ നിന്ന് മനസ്സിലേക്ക് തിരിച്ചു വരുന്ന മഹാബലിയെയാണ് മലയാളികള്‍ ആഘോഷിക്കുന്നത്. അടിച്ചമര്‍ത്തിയ മഹാബലി തിരിച്ചു വരുന്നത് ഉത്സവമാക്കിയ മലയാളിക്ക് മാത്രമേ ഇരുണ്ട മരണത്തില്‍ നിന്ന് ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് ഒരാളെ ഉയര്‍ത്താനും അതില്‍ ആഹ്ലാദിക്കാനും മനസ്സുണ്ടാവുകയുള്ളൂവെന്നും ജി എസ് പ്രദീപ് പറഞ്ഞു.

ALSO READ:ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു

കാസര്‍ഗോഡ് സ്വദേശികളുടെ 15 മാസം പ്രായമുള്ള കുഞ്ഞിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നപ്പോള്‍ മംഗലാപുരത്ത് നിന്ന് ആംബുലസ് ശരവേഗത്തില്‍ തിരുവനന്തപുരത്തേക്ക് പാഞ്ഞു. അഞ്ചര മണിക്കൂര്‍ കൊണ്ട് നാനൂറ് കിലോമീറ്റര്‍ താണ്ടി അമല ആശുപത്രിയില്‍ എത്തിയതും കേരളത്തില്‍ നടന്ന കാര്യങ്ങളാണ്. ഒരു നാട് മുഴുവന്‍ നിമിഷ നേരം കൊണ്ട് സേവന സന്നദ്ധരായത് കൊണ്ടാണ് അത് സംഭവിച്ചത്. മലയാളിയുടെ മനസിന്റെ പ്രത്യേക ചില വൈശിഷ്ട്യങ്ങളാണത്. അതിന്റെ ക്ലാസിക് ഉദാഹരണമാണ് റഹീമിന് വേണ്ടി കേരളം ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ ചേര്‍ന്ന് ഒരുമിച്ചുനിന്ന സംഭവമെന്നും അദ്ദേഹം പറഞ്ഞു. കേളി കലാസാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ‘റിയാദ് ജീനിയസ് 2024’ എന്ന പരിപാടിയില്‍ പങ്കെടുക്കാനായി റിയാദിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News