ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം കൈരളിയില്‍ അശ്വമേധം വീണ്ടും തുടങ്ങിയപ്പോള്‍ ആദ്യ മല്‍സരാര്‍ഥിയായി ഡോ. ഹരീഷ് കരീമിനെ തെരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമാക്കി അവതാരകന്‍ ജി.എസ്. പ്രദീപ്. 11 വര്‍ഷങ്ങള്‍ക്കു മുമ്പ് തനിയ്ക്കുണ്ടായ ഒരു രോഗാവസ്ഥയെക്കുറിച്ചും അതുവഴി മരണത്തെ മുഖാമുഖം കണ്ട നാളുകളെക്കുറിച്ചും ഓര്‍ത്ത് പറയുന്ന ജി.എസ്. പ്രദീപ് രോഗം തന്നെ പൂര്‍ണമായും കീഴടക്കിയിരുന്ന ആ അവസ്ഥയില്‍ നിന്നും തന്നെ രക്ഷിച്ച ഭിഷഗ്വരനാണ് ഡോ.ഹരീഷ് കരീം എന്ന് വ്യക്തമാക്കുന്നു.
ALSO READ: റെക്കോര്‍ഡ് തകര്‍ത്തതല്ലേ ഇനി കുറച്ച് റെസ്റ്റാകാം ! കുതിപ്പിന് ബ്രേക്കിട്ട് സ്വര്‍ണവില
തന്റെ ആരോഗ്യം അസ്തമിക്കുകയും രോഗം പൂര്‍ണമായും തന്നെ കീഴ്‌പ്പെടുത്തുകയും ചെയ്തിരുന്ന ആ കാലഘട്ടത്തില്‍ മരണത്തിന്റെ തൊട്ടടുത്ത് നിന്നും തന്നെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയ വ്യക്തിയാണ് ഡോ. ഹരീഷ് കരീമെന്ന് പറയുന്നുണ്ട്. അതുകൊണ്ട് തന്നെ മരണം സുനിശ്ചിതമായിരുന്ന ആ കാലഘട്ടത്തില്‍ നിന്നും തന്നെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയ ഡോ. ഹരീഷ് കരീം ആണ് അശ്വമേധത്തിലെ തന്റെ ആദ്യ മല്‍സരാര്‍ഥിയെന്ന് വ്യക്തമാക്കി. വിജയിച്ചേ തീരൂ, എന്ന ദൃഢനിശ്ചയമുള്ള ഒരു ഡോക്ടറുടെ ഹൃദയത്തില്‍ ചാലിച്ച കൈയൊപ്പ് തന്റെ നെഞ്ചിടിപ്പില്‍ പതിഞ്ഞ ആ നിമിഷത്തില്‍ നിന്നാണ് നമ്മള്‍ വീണ്ടും കാണുന്നതെന്ന് പ്രേക്ഷകരോട് പറയുന്ന പ്രദീപ് തനിയ്ക്ക് ജീവന്‍ പകര്‍ന്നു തന്ന ഗ്യാസ്‌ട്രോ എന്‍ഡ്രോളജിസ്റ്റ് ഡോ. ഹരീഷ് കരീമിനെ ഹാര്‍ദ്ദവമായി അശ്വമേധത്തിന്റെ രണ്ടാം സീസണിലെ ആദ്യ മല്‍സരത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here