കൈരളി ടിവിയിലെ അശ്വമേധം പരിപാടിക്കിടെ ജിഎസ് പ്രദീപിന്റെ മനസ്സ് വായിച്ച് മെന്റലിസ്റ്റ്. ജിഎസ് പ്രദീപ് മനസ്സില്‍ കണ്ട സമയം, മുന്‍കൂട്ടി മനസ്സിലാക്കി അത് ടൈംപീസില്‍ സെറ്റ് ചെയ്ത് ഗിഫ്റ്റ് ആയി നല്‍കിയായിരുന്നു മെന്റലിസ്റ്റ് ഞെട്ടിച്ചത്.
ടൈം മനസ്സില്‍ കാണാന്‍ ആവശ്യപ്പെട്ടാണ് മെന്റലിസ്റ്റ് പ്രോബ്ലം സോള്‍വിങിലേക്ക് കടന്നത്. ഏഴ്, എട്ടേകാല്‍, ഒമ്പതര പോലുള്ള സാധാരണ ടൈം ആണോ അതല്ല 5.13 പോലുള്ള സങ്കീര്‍ണ സമയം ആണോ കരുതിയതെന്ന് ചോദിക്കുകയും സങ്കീര്‍ണ ടൈം ആണെന്ന് പ്രദീപ് മറുപടി പറയുകയും ചെയ്തു. ഉടനെ സാര്‍ എക്‌സ്പ്രഷനൊന്നും ഇടരുത് എന്ന് പറഞ്ഞ് ഒന്ന് മുതല്‍ എട്ട് വരെ മെന്റലിസ്റ്റ് എണ്ണി.
ആറാണോയെന്ന് ചോദിച്ചു. തുടര്‍ന്ന് 6.15നും 6.30നു ഇടയിലുള്ള സമയമാണോയെന്ന് ചോദിച്ചു. അതെയെന്ന് പ്രദീപിന്റെ മറുപടി. തുടര്‍ന്ന് സമയം ഉറക്കെ പറയാൻ മെന്റലിസ്റ്റ് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 6.23 എന്നായിരുന്നു പ്രദീപിന്റെ മറുപടി. ശേഷം നേരത്തേ നല്‍കിയ ഗിഫ്റ്റ് പെട്ടി തുറക്കാൻ പ്രദീപിനോട് മെന്റലിസ്റ്റ് ആവശ്യപ്പെട്ടു. തുറന്നുനോക്കിയപ്പോള്‍ അതില്‍ സെറ്റ് ചെയ്ത സമയം 6.23 ആയിരുന്നു. ബാറ്ററി ഇല്ലാത്ത ഓടാത്ത ടൈം പീസ് ആയിരുന്നു ഇത്.
ഇതിനിടക്ക് മെന്റലിസം ഫിഫ്റ്റി ഫിഫ്റ്റി ചാന്‍സാണെന്നും എല്ലായ്‌പ്പോഴും വര്‍ക്കാകണമെന്നില്ലെന്നും യുവ മെന്റലിസ്റ്റ് പറയുന്നുണ്ടായിരുന്നു. ഒരു വര്‍ഷം ആയിട്ടേയുള്ളൂ ഇദ്ദേഹം മെന്റലിസം പഠിച്ചിട്ട്. താൻ മനസ്സില്‍ കണ്ടത്, മെന്റലിസ്റ്റ് മനസ്സില്‍ കരുതാൻ ആവശ്യപ്പെട്ടപ്പോഴത്തെ സമയമാണെന്ന് ജിഎസ് പ്രദീപ് പറഞ്ഞു. ജീവിതത്തിലെ ഏറ്റവും പ്രധാന നിമിഷം ആ സമയം ആണെന്നും ലിവ് ദ മൊമെന്റ് എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അശ്വമേധത്തില്‍ മെന്റലിസമില്ലെന്നും അനാലിറ്റിക്കല്‍ ഡിഡക്ഷന്റെയും ചോദ്യങ്ങളിലൂടെ ഉത്തരങ്ങളിലേക്ക് എത്തുകയും ചെയ്യുന്ന വിശകലന പരിപാടിയാണെന്നും ജിഎസ് പ്രദീപ് പറഞ്ഞു. വീഡിയോ കാണാം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here