ജനുവരിയിലെ ജിഎസ്എൽവി ദൗത്യം; ശ്രീഹരിക്കോട്ടയിൽ നിന്നുള്ള നൂറാമത്തെ വിക്ഷേപണം

satish dhawan space centre

ശ്രീഹരിക്കോട്ടയിൽ നിന്ന് ജനുവരിയിൽ ഐഎസ്ആർഒ വിക്ഷേപിക്കുന്ന ജിഎസ്എൽവി (Geosynchronous Launch Vehicle) ദൗത്യം ശ്രീഹരിക്കോട്ടയിൽ നിന്നുള്ള നൂറാമത്തെ വിക്ഷേപണമായിരിക്കും.

തിങ്കളാഴ്ച നടന്ന പിഎസ്എൽവി-സി 60 ദൗത്യം ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 99-ാമത് വിക്ഷേപണമായിരുന്നു. പിഎസ്എൽവി-സി 60 ദൗത്യത്തിലൂടെ വിജയകരമായി രണ്ട് ബഹിരാകാശ പേടകങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചതായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.

Also Read: ജെൻ സീ കഴിഞ്ഞു, ജെൻ ആൽഫ കഴിഞ്ഞു ഇനി ജനിക്കുന്ന കുട്ടികൾ ജെന്‍ ബീറ്റ

“സ്‌പേസ് ഡോക്കിംഗ് എക്‌സ്‌പെരിമെൻ്റിന്റെ വിജയകരമായ വിക്ഷേപണം എല്ലാവരും കണ്ടു, ഇത് സതീഷ് ധവാൻ സ്‌പേസ് സെൻ്ററിൽ നിന്നുള്ള 99-ാമത്തെ വിക്ഷേപണമാണ്, ഇതൊരു പ്രധാനപ്പെട്ട സംഖ്യയാണ് അടുത്ത വർഷം ആരംഭത്തിൽ ഞങ്ങൾ 100-ാമത് വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ്.” എസ് സോമനാഥ് പറഞ്ഞു.

Also Read: അതിവേ​ഗത്തിൽ കുതിച്ച്; ലോകത്തെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍ പുറത്തിറക്കി ചൈന

പിഎസ്എൽവി-സി 60 ദൗത്യത്തിൽ, കൂടുതൽ സ്‌പേസ് ഡോക്കിംഗ് പരീക്ഷണങ്ങൾ നടത്തുമെന്നും, ഇന്ത്യയുടെ ബഹിരാകാശ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിന് സഹായകമാകുന്ന ദൗത്യമാണിതെന്നും ഐഎസ്ആർഓ ചെയർമാൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here