ജിഎസ്ടി കൗണ്‍സിലിന്റെ യോഗം ജയ്‌സാല്‍മീറില്‍; 148 ഇനങ്ങളുടെ നികുതി നിരക്കില്‍ മാറ്റം വരുത്തിയേക്കും

ജിഎസ്ടി കൗണ്‍സിലിന്റെ 55-ാമത് യോഗം രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ പുരോഗമിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ 148 ഇനങ്ങളുടെ നികുതി നിരക്കുകളില്‍ മാറ്റം വരുത്തിയേക്കും. ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ നികുതി നിരക്ക് കുറയ്ക്കല്‍, എന്നിവ ചര്‍ച്ചയ്ക്ക് വരും. ചില പ്രത്യേക ഇനങ്ങള്‍ക്ക് 35 ശതമാനം നികുതി ഏര്‍പ്പെടുത്തുന്നതും പരിഗണിച്ചേക്കും.

ALSO READ: ‘കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വിലക്കയറ്റം തടയാന്‍ ഒരു നടപടിയുമുണ്ടാകുന്നില്ല, ഇതിന് ബാധ്യസ്ഥരായവര്‍ നോക്കി നില്‍ക്കുന്നു’: മുഖ്യമന്ത്രി

രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ നടക്കുന്ന 55 മത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ലൈഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ നികുതി നിരക്കുകള്‍ കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള സുപ്രധാന തീരുമാനങ്ങളാണ് പ്രതീക്ഷിക്കുന്നത്. 148 ഇനങ്ങളുടെ നികുതി നിരക്ക് പുനക്രമീകരിക്കുന്ന കാര്യം ചര്‍ച്ചചെയ്‌തേക്കും. ആഡംബര വാച്ചുകള്‍, പാദരക്ഷകള്‍, വസ്ത്രങ്ങള്‍ എന്നിവയുടെ നികുതി നിരക്ക് വര്‍ധിക്കുന്നതിനോടൊപ്പം പുതിയതായി 35% എന്ന നികുതി സ്ലാബും കൊണ്ടുവരാനാണ് സാധ്യത. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള ജിഎസ്ടി നിരക്ക് 18ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനം ആയി കുറയ്ക്കുന്ന കാര്യം പരിഗണിച്ചേക്കും.

ALSO READ: വര്‍ഗീയതയെ ശക്തമായി ചെറുക്കണം, തിരുവനന്തപുരത്ത് വര്‍ഗീയ ശക്തികള്‍ കരുത്താര്‍ജ്ജിക്കുന്നത് ഗൗരവതരം’: എം എ ബേബി

മുതിര്‍ന്ന പൗരന്മാരുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയത്തെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. 5 ലക്ഷം രൂപ വരെയുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയവും നികുതി വിമുക്തമാക്കിയേക്കും. 5 ലക്ഷത്തിന് മുകളിലുള്ള പ്രീമിയത്തിന്മേല്‍ നിലവിലുള്ള 18% നികുതി തുടരാനാണ് സാധ്യത.

ALSO READ:

പുകയില, സിഗരറ്റ്, കോള അടക്കമുള്ള കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവയ്ക്കാണ് 35% നികുതി ഏര്‍പ്പെടുത്തുന്നത്. ഇതോടെ സിഗരറ്റ്, പുകയില, കോളയടക്കമുള്ള പാനീയങ്ങള്‍ എന്നിവയുടെ വില വര്‍ധിക്കും. ഇവയുടെ ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ നിന്നും 35 ശതമാനം ആക്കുന്നതോടെയാണ് വില വര്‍ധിക്കുന്നത്. 20 ലിറ്ററിന് മുകളിലുള്ള പാക്ക് ചെയ്ത കുടിവെള്ളത്തിന്റെ ജിഎസ്ടി 18% ത്തില്‍ നിന്ന് അഞ്ച് ശതമാനമായും 10000 രൂപയില്‍ താഴെ വിലയുള്ള സൈക്കിളുകളുടെ നികുതി 12ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News