സംസ്ഥാനങ്ങള്‍ക്കുള്ള ജി.എസ്.ടി വിഹിതം വര്‍ദ്ധിപ്പിക്കില്ല: കേന്ദ്രം

സംസ്ഥാനങ്ങള്‍ക്കുള്ള ജി.എസ്.ടി. വിഹിതം നിലവിലുള്ള 50%ല്‍ നിന്നും 60% ആയി ഉയര്‍ത്തുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്രം. ഇതുസംബന്ധിച്ച എ.എം. ആരിഫ് എം.പി.യുടെ ചോദ്യത്തിനു രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ വകുപ്പുസഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയില്‍ വ്യക്തമാക്കിയത്.

Also Read: വിഴിഞ്ഞം: ട്രക്കുകള്‍ക്കുള്ള നിയന്ത്രണം- മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കത്തയച്ചു

മൊത്തം ജി.എസ്.ടി വരുമാനത്തിന്റെ 62.7% കേന്ദ്രത്തിനു ലഭിക്കുമ്പോഴും രാജ്യത്തെ ആകെ ചെലവുകളുടെ 62.4% വും വഹിക്കുന്നത് സംസ്ഥാനങ്ങളാണെന്നു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം വര്‍ദ്ധിപ്പിക്കുമോ എന്ന് ആരിഫ് ചോദ്യം ഉന്നയിച്ചത്. 2016-17 നെ അപേക്ഷിച്ച് 2022-23ല്‍ കേരളത്തിന്റെ ആകെ നികുതി വരുമാനത്തില്‍ 52% വരുമാന വര്‍ദ്ധനമാത്രമാണുണ്ടായതെന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News