തൃശൂരിലെ സ്വര്‍ണവ്യാപാര മേഖലയില്‍ സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ റെയ്ഡ്. നഗരത്തിലെ സ്വര്‍ണ്ണ കടകളിലും വീടുകളിലും ഫ്‌ലാറ്റുകളിലും ആണ് റെയ്ഡ് നടക്കുന്നത്. 560 ഓളം ഉദ്യോഗസ്ഥര്‍ പങ്കെടുത്ത് കൊണ്ട് ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് റെയ്ഡ് ആരംഭിച്ചത്.
സംസ്ഥാനം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ റെയ്ഡാണിത്. ടൊറേ ഡെല്‍ ഒറോ എന്ന പേരിലാണ് റെയ്ഡ് നടക്കുന്നത്. 75 ലധികം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
കണക്കിൽ പെടാത്ത സ്വർണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജിഎസ്ടി വകുപ്പ് അറിയിച്ചു. ജിഎസ്ടി സ്പെഷ്യൽ കമ്മീഷണർ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.
മൊത്ത വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നതെന്നും നാളെ രാവിലെ വരെ പരിശോധന തുടർന്നേക്കുമെന്നും അധികൃതർ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here