കുടിവെള്ളക്കുപ്പികൾക്കും സൈക്കിളിനും നോട്ട്ബുക്കിനും ജി.എസ്.ടി നിരക്ക് കുറയും; ആഡംബര വാച്ചിനും ഷൂവിനും കുത്തനെ കൂട്ടും

20 ലിറ്റർ പാക്കേജ്ഡ് കുടിവെള്ള കുപ്പികൾക്കും സൈക്കിളിനും നോട്ട്ബുക്കിനും ജി.എസ്.ടി കുറക്കാൻ നിർദേശം. അതേ സമയം ആഡംബര ഷൂ, വാച്ചുകൾ, സൗന്ദര്യ വർധക വസ്തുക്കൾ എന്നിവയുടെ ജി.എസ്.ടി നിരക്ക് കുത്തനെ വർധിപ്പിക്കാനും നിർദേശമുണ്ട്. ​ബിഹാർ ഉപ​മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള ജി.എസ്.ടി നിരക്ക് ഏകീകരിക്കുന്നതിനുള്ള മന്ത്രിമാരുടെ സമിതിയാണ് നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. 20 ലിറ്ററിന്‍റെ വെള്ളക്കുപ്പികൾക്കും സൈക്കിളിനും 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായാണ് ജി.എസ്.ടി കുറക്കാൻ തീരുമാനിച്ചതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

ALSO READ; ജിയോ സിനിമ ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ ലയിക്കുന്നു; ‘ജിയോ ഹോട്ട്‌സ്റ്റാർ’ ഉടൻ

10,000 രൂപയിൽ താഴെയുള്ള സൈക്കിളിന്റെ നികുതി നിരക്ക് 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായാണ് കുറക്കുക. എക്സർസൈസ് നോട്ട്ബുക്കുകളുടെ ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറക്കാനാണ് നിർദേശം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ജി.എസ്.ടി കൗൺസിലിന്റെതായിരിക്കും. എക്സർസൈസ് നോട്ട്ബുക്കുകളുടെ ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറക്കാനാണ് നിർദേശം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ജി.എസ്.ടി കൗൺസിലിന്‍റേതായിരിക്കും.

ALSO READ; വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമം; ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഇന്ത്യയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

ജി.എസ്.ടി നിരക്ക് ഏകീകരിക്കുന്നതിനുള്ള മന്ത്രിമാരുടെ സമിതിയിൽ കേരളത്തിൽ നിന്ന് മന്ത്രി കെ.എൻ. ബാലഗോപാലുമുണ്ട്. യോഗത്തിൽ നൂറിലേറെ ഇനങ്ങളുടെ നികുതി നിരക്കിൽ മാറ്റം വരുത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്തിരുന്നു. മുതിർന്ന പൗരന്മാർ ഒഴികെയുള്ള വ്യക്തികൾക്ക് അഞ്ച് ലക്ഷം രൂപയുടെ കവറേജുള്ള ആരോഗ്യ ഇൻഷുറൻസിനായി അടക്കുന്ന പ്രീമിയങ്ങളുടെ ജി.എസ്.ടി ഒഴിവാക്കാൻ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News